പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌കെ എം ബാബുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, തൃശ്ശൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ബി ബ്രിജി, ബിആര്‍സി ബിപിസി വി.ബി. സിന്ധു, ചെങ്ങാലൂര്‍ ജിഎല്‍പിഎസ് പ്രധാനധ്യാപകന്‍ എം.വി. തോമസ്, ട്രെയിനര്‍മാരായ ഫേബ കെ. ഡേവിഡ്, സി.കെ. രാധാകൃഷ്ണന്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആന്റണി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായി മിനി അക്വാറിയവും വിതരണം ചെയ്തു.