സമരപരിപാടികള്‍ സിപിഎം ഏരിയാ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ഗുഡ് ഗവേണ്‍സ് അവാര്‍ഡിന്റെ ശോഭ കെടുത്തിയാണ് യുഡിഎഫ് സംഘം ഡല്‍ഹിയില്‍ വിനോദ സഞ്ചാരം നടത്തിയതെന്ന് പി.കെ. ശിവരാമന്‍ ആരോപിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് കണ്‍വീനര്‍ കെ.എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ശേഖരന്‍, പി.കെ. വിനോദ്, വി.കെ. അനീഷ്, സോജന്‍ ജോസഫ്, കെ.ആര്‍. അനൂപ് എന്നിവര്‍ പ്രസംഗിച്ചു.
അളഗപ്പനഗര്‍ പഞ്ചായത്തധികൃതര്‍ ഗുഡ് ഗവേണ്‍സ് പുരസ്‌കാര സെമിനാറില്‍ പങ്കെടുക്കാതെ കൃത്യവിലോപം നടത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ സമരം നടത്തി
