പൊലിമ പുതുക്കാടിന്റെ ഭാഗമായി മൂന്നാംഘട്ട കൃഷിയുടെ മണ്ഡലംതല വിളവെടുപ്പ് നടത്തി. നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുകരയില്‍ നടന്ന പരിപാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, ജോസഫ് ടാജറ്റ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കൃഷി ഓഫീസര്‍, തലോര്‍ ബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണം വിപണിയില്‍ ന്യായമായ വിലയില്‍ ജനങ്ങളിലേക്ക് വിഷ രഹിതമായ പച്ചക്കറികളും മറ്റ് ഉല്‍പ്പന്നങ്ങളും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലിമ പുതുക്കാടിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എല്ലാ പഞ്ചായത്തുകളിലും ഓണത്തിന് മുന്നോടിയായി പൊലിമ ചന്തകള്‍ ആരംഭിക്കും.
ഓണം വിപണിയില്‍ ന്യായവിലയില്‍ വിഷരഹിത പച്ചക്കറികളും മറ്റ് ഉത്പ്പന്നങ്ങളും എത്തിച്ച് പൊലിമ പുതുക്കാടിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയിലേക്ക്
