നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുറ്റിച്ചിറ മാരംകോട് സ്വദേശി പുത്തന്‍കുടിയില്‍ വീട്ടില്‍ മനു ബാലനെയാണ് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. 2022 ല്‍ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടു കടത്തിയിരുന്നു. തിരിച്ചെത്തിയ ഇയാള്‍ വീണ്ടും വധശ്രമ കേസില്‍ ഉള്‍പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തി 6 മാസത്തേക്ക് തടങ്കലില്‍ ആക്കിയത്. മനു ബാലന്‍ മൂന്നു വധശ്രമ കേസ്സുകള്‍ ഉള്‍പ്പടെ പതിനൊന്നോളം ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ്.