nctv news pudukkad

nctv news logo
nctv news logo

latest news

പാലിയേക്കര ടോള്‍പ്ലാസയിലെ ജീവനക്കാരും യാത്രക്കാരനും തമ്മില്‍ സംഘര്‍ഷം

കാര്‍ യാത്രികനും ജീവനക്കാരനും പരുക്കേറ്റു. ചുവന്നമണ്ണ് സ്വദേശി കാലായില്‍ ഷിജുവാണ് പരുക്കേറ്റ യാത്രക്കാരന്‍. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്കായിരുന്നു സംഭവം. എറണാകുളത്ത് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഷിജു ഓടിച്ചിരുന്ന കാറിന് ഫാസ്ടാഗ് ഉണ്ടായിരുന്നില്ല. ടോള്‍ ബൂത്തില്‍ നിര്‍ത്താതെ കടന്നുപോകുന്നതിനിടെ കയര്‍കെട്ടിയുള്ള ഡ്രം ഇട്ട് കാര്‍ തടഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയ തന്നെ 6 ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും വോക്കി ടോക്കി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് കാര്‍ യാത്രികനായ ഷിജു പറഞ്ഞു. മാതാവും ഭാര്യയും യാത്രയില്‍ …

പാലിയേക്കര ടോള്‍പ്ലാസയിലെ ജീവനക്കാരും യാത്രക്കാരനും തമ്മില്‍ സംഘര്‍ഷം Read More »

വ്യാപാരരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്

ഇതിനു തുടക്കം കുറിച്ചുകൊണ്ട് ജനുവരി 29ന് കാസര്‍കോഡുനിന്നും തിരുവനന്തപുരത്തേയ്ക്ക് വ്യാപാര സംരക്ഷണജാഥ സംഘടിപ്പിക്കും. ജാഥ തിരുവനന്തപുരത്തെത്തുന്നഫെബ്രുവരി 15ന് സംസ്ഥാനത്ത് കടകളടച്ച് പ്രധിഷേധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ജാഥ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യപാരനയങ്ങള്‍ ചെറുകിട വ്യപാരികളെ ആത്മഹത്യയിലേയ്ക്കു നയിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കു മാത്രം അനുകൂലമാകുന്ന നിയമനിര്‍മ്മാണങ്ങള്‍ മൂലം ചെറുകിട വ്യാപാരികള്‍ കഷ്ടത്തിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പിഴയീടാക്കല്‍ മൂലം വ്യാപാരികള്‍ വലയുകയാണ്. മാലിന്യസംസ്‌കരണത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് …

വ്യാപാരരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക് Read More »

മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയില്‍ കളിസ്ഥലം സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു

മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയില്‍ കളിസ്ഥലം സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. പൊലീസ് സ്‌റ്റേഷന്‍, വില്ലേജോഫീസ്, കെ.എസ്.ഇ.ബി. ഓഫീസ്, സഹ.കരണ ബാങ്ക്, ടെല്‌ഫോണ്‍ എക്‌സ്‌ചേഞ്ച്, വിവിധ സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വെള്ളിക്കുളങ്ങരയിലുണ്ടെങ്കിലും പൊതു കളിസ്ഥലം ഇവിടെ ഇല്ല.

വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റൂബി ജൂബിലി ആഘോഷവും അധ്യാപക, രക്ഷാകര്‍ത്തൃദിനവും യാത്രായയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റൂബി ജൂബിലി ആഘോഷവും അധ്യാപക, രക്ഷാകര്‍ത്തൃദിനവും യാത്രായയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. സമാപന സമ്മേളനം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ജെസി പി. ലാസര്‍, അധ്യാപിക ടി.ജെ. ജാന്‍സി എന്നിവര്‍ക്ക് ചടങ്ങില്‍ യാത്രായയപ്പ് നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. ഡേവിസ് ചെറയത്ത്, പ്രധാനാധ്യാപകന്‍ വി.ഡി. ജോഷി, പിടിഎ പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന് …

വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റൂബി ജൂബിലി ആഘോഷവും അധ്യാപക, രക്ഷാകര്‍ത്തൃദിനവും യാത്രായയപ്പ് സമ്മേളനവും സംഘടിപ്പിച്ചു Read More »

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ നവീകരിച്ച പാറോലിമന റോഡ് തുറന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ.് പ്രിന്‍സ്, ഗ്രാമപഞ്ചായത്ത് അംഗം ശൈലജ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 7.3 ലക്ഷം രൂപ ചെലവിലായിരുന്നു റോഡിന്റെ നവീകരണം.

പുതിയതായി പണിത വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് കെട്ടിടം കാട് മൂടിയ നിലയില്‍

44 ലക്ഷം രൂപ ചിലവില്‍ പണിത കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തികരിക്കാതെ കാട്പിടിച്ച് കിടക്കുന്നത്. വില്ലേജാഫീസിന്റെ സൈഡിലൂടെ വഴി ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി കോടതിയില്‍ നിന്ന് സ്‌റ്റേ മേടിച്ചതാണ് പണി പൂര്‍ത്തികരിക്കാന്‍ സാധിക്കാത്തത് എന്ന് വില്ലേജിലെ ജോലിക്കാര്‍ പറയുന്നു. പുതിയ കെട്ടിടം ഇഴജന്തുക്കളുടേയും നായ്ക്കളുടേയും കേന്ദ്രമായി മാറിയിരിക്കുകയാണ്. നിലവില്‍ വില്ലേജ് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. ഒന്നാംനിലയില്‍ ആയതിനാല്‍ ഇവിടേക്ക് വയോധികര്‍ക്കും അംഗപരിമിതര്‍ക്കും കയറിച്ചെല്ലാന്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടം ഉണ്ടായിട്ടും അത് ഉപയോഗിക്കാന്‍ കഴിയാതെയാണ് ഈ …

പുതിയതായി പണിത വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് കെട്ടിടം കാട് മൂടിയ നിലയില്‍ Read More »

പ്രവാസികളെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

പ്രവാസികളെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എംഎല്‍എ. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (വിഒ) പ്രവാസികള്‍ അയക്കുന്ന പണമാണ് ഇന്ത്യന്‍ ഇക്കണോമിയുടെ പ്രധാന ആശ്രയമെന്നും എന്നാല്‍ തിരികെ എത്തുന്ന പ്രവാസികള്‍ക്കു വേണ്ട സാമ്പത്തിക ചുറ്റുപാടോ സംരക്ഷണമൊ ഒരുക്കുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാരുകള്‍ രൂപം നല്‍കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 2026 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ …

പ്രവാസികളെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ Read More »

obit

വരന്തരപ്പിള്ളി വൈലോപ്പിള്ളി നാരായണന്‍ അന്തരിച്ചു

75 വയസായിരുന്നു. സംസ്‌കാരം നടത്തി. സുലേഖയാണ് ഭാര്യ. ശലഭ, നിഷ എന്നിവര്‍ മക്കളും അനില്‍, രതീഷ് എന്നിവര്‍ മരുമക്കളുമാണ്.

ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി

ഷീ വർക്ക് സ്പേസ്; 2058 ലക്ഷം രൂപയുടെ ഭരണാനുമതി വനിതകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം യാഥാർത്ഥ്യമാക്കി കൊടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ നിർദിഷ്ട ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി. നിർമ്മാണ തുകയിൽ 1955.51 ലക്ഷം രൂപ നബാർഡും 102.43 ലക്ഷം രൂപ സംസ്ഥാന സർക്കാറുമാണ് വകയിരുത്തിയിരിക്കുന്നത്. അടുത്ത മൂന്ന് സാമ്പത്തികവർഷങ്ങളിൽ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതിക്കായുള്ള നബാർഡിന്റെ വിഹിതം അനുവദിക്കുക. പ്രവർത്തിയുടെ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാനാണു …

ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി Read More »

വരാക്കര പൂരത്തിന് കൊടിയേറി

പ്രസിദ്ധമായ വരാക്കര പൂരത്തിന് കൊടിയേറി. രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം തന്ത്രി വിജയന്‍ കാരുമാത്ര കൊടിയേറ്റ് നിര്‍വ്വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് കെ.വി. സുരേഷ്, സെക്രട്ടറി സി.എസ്. സുനേഷ്, ട്രഷറര്‍ കെ.എം. ദാസന്‍ എന്നിവര്‍ പങ്കെടുത്തു. ജനുവരി 14 നാണ് പൂരം. ഇരുപത് പൂര സെറ്റുകളുടെ സഹകരണത്തോടെ നടത്തുന്ന പൂരത്തില്‍ 20 ഗജവീരന്‍മാര്‍ അണിനിരക്കും. ജനുവരി 8 മുതല്‍ 12 വരെ വിവിധ ദേശക്കാരുടെ കലാപരിപാടികള്‍ നടക്കും. 13 ന് ആനച്ചമയ പ്രദര്‍ശനവും ഉണ്ടാകും.

തൊഴിലവസരങ്ങളും അറിയിപ്പുകളും

മെഡിക്കല്‍ ഓഫീസര്‍ നിയമനം വടക്കാഞ്ചേരി നഗരസഭയില്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്. ഫാമിലി മെഡിസിനിലോ ജീറിയാട്രിക് മെഡിസിനിലോ ജനറല്‍ മെഡിസിനിലോ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാര്‍ക്കും പാലിയേറ്റീവ് പരിശീലനം നേടിയവര്‍ക്കും മുന്‍ഗണന. 65 വയസ് കവിയരുത്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 16ന് വൈകിട്ട് അഞ്ചിനകം കോഡിനേറ്റര്‍, വയോമിത്രം …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിട ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിട ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം പോള്‍സണ്‍ തെക്കും പീടിക, പഞ്ചായത്ത് അംഗങ്ങളായ മായ രാമചന്ദ്രന്‍, സലീഷ് ചെമ്പാറ, കപില്‍രാജ്, ഹനിത ഷാജു, സ്‌കൂള്‍ പ്രധാനാധ്യാപിക എല്‍. ജെസീമ എന്നിവര്‍ പ്രസംഗിച്ചു. എംഎഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 95 ലക്ഷം …

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിട ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

job vacancy

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ഹൈജീനിസ്റ്റിന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ യോഗ്യയാവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ ്‌സഹിതം ഈ മാസം 9ന് ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി സൂപ്രണ്ട്, താലൂക്ക് ആശുപത്രി, പുതുക്കാട് പി ഒ- 680 301 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വിളിക്കുക- 0480 2751232.

obit

പുതുക്കാട് ഒല്ലൂക്കാരന്‍ ആനി അന്തരിച്ചു

പുതുക്കാട് അശോക റോഡില്‍ ഒല്ലൂക്കാരന്‍ ഫ്രാന്‍സീസ് ഭാര്യ ആനി (85) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച (06.01.2024) ഉച്ചതിരിഞ്ഞ് 3.30ന്. മക്കള്‍- തെരേസ ജോസി, പോള്‍ ജോ, ഫെലിക്‌സ്, ജോജി മരുമക്കള്‍- ജോസി, ആന്‍സി ജോ, പരേതയായ നിര്‍മല

സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു

തുടർച്ചയായ രണ്ടാം ദിനമാണ് വില ഇടിയുന്നത് ഇന്നലെ 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്കെത്തി. ഇന്ന് 320 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46480 രൂപയാണ്. പുതുവർഷത്തിന്റെ ആരംഭത്തിൽ ഉയർന്നെങ്കിലും ശേഷം വില താഴ്ന്ന പ്രവണത ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നുണ്ട്. ഇന്നലെയും ഇന്നുമായി 520 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണി വില 5810 രൂപയാണ്.

പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി 2024

പുതുവർഷം പ്രതീക്ഷകളുടെതാണ്, ജീവിതത്തിൽ മനോഹരമായ ഏടുകൾ തുന്നിചേർക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഓരോ പ്രതീക്ഷകളും. ഓരോ വർഷവും വലിയ പ്രതീക്ഷകളോടെയാണ് ആരംഭിക്കുന്നത്. പുതുവർഷത്തിൽ ഉറച്ച തീരുമാനമെടുത്ത് അത് ജീവിതത്തിൽ നടപ്പാക്കി സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്തിനുള്ള അവസരം കൂടിയാണിത്. ഓരോ പുതുവർഷവും ഒത്തുചേരലുകളോടെയാണ് ആരംഭിക്കുന്നത്. പരസ്പരം സന്തോഷം പങ്കിട്ടും പ്രതീക്ഷകൾ കൈമാറിയുമാണ് ഓരോ പുതു വർഷത്തെയും വാരിപ്പുണരുന്നത്.

സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും

സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ രാവിലെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം

തൊഴിലവസരങ്ങളും അറിയിപ്പുകളും

ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററിലേക്ക് ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത- ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. പ്രതിമാസ വേതനം 25000 രൂപ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. അവസാന …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

കേന്ദ്രസര്‍ക്കാരിന്റെ വികസിത് ഭാരത് സങ്കല്‍പ്പ യാത്ര അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തില്‍ എത്തിച്ചേര്‍ന്നതിന്റെ ഭാഗമായി കൃഷിയിടങ്ങളില്‍ഡ്രോണ്‍ ഉപയോഗിച്ചുള്ള നാനോ യൂറിയ സ്‌പ്രേയിങ് നടത്തി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പ്രിന്‍സ് ഫ്രാന്‍സിസ്, തൃശ്ശൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര ഉദ്യോഗസ്ഥ അനില എന്നിവര്‍ സന്നിഹിതരായിരുന്നു. വരാക്കര പാടശേഖരസമിതി പ്രസിഡന്റ് ദീപക് വല്ലച്ചിറക്കാരന്റെ കൃഷിയിടത്തിലാണ് നാനോ യൂറിയ സ്‌പ്രേയിങ് നടത്തിയത്.