ചെങ്ങാലൂര്‍ മങ്ങാട്ടുപാടത്ത് മുണ്ടകന്‍ നെല്‍വിള കൃഷിയിറക്കി ഒരു മാസം പിന്നിട്ടിട്ടും മൈനര്‍ ഇറിഗേഷന്റെ കീഴിലുള്ള ജലസേചന കനാല്‍ വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ വൈകുന്നതായി ആരോപണം
കോണ്‍ക്രീറ്റ് കനാല്‍ കാടുകയറി വെള്ളം ഒഴുകാന്‍ പറ്റാത്ത നിലയിലാണ്. പാടത്തിന്റെ പടിഞ്ഞാറെ കരയിലൂടെ കടന്നുപോകുന്ന ഈ കോണ്‍ക്രീറ്റ് കനാല്‍ അടര്‍ന്ന് നിന്ന് കര്‍ഷകരുടെ ജീവന് പോലും ഭീഷണിയായി മാറിയിരിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഒരു കി.മീറ്ററോളം നീളമുള്ള കനാലിന്റെ അടിത്തറ പലയിടങ്ങളിലും തകര്‍ന്നിരിക്കുകയാണ്. പാടത്തെ കുളങ്ങളോടു ചേര്‍ന്നുള്ള കനാല്‍ ഭാഗങ്ങളിലെ അടിത്തറയാകെ അപകടത്തിലാണ്. കര്‍ഷകരും കര്‍ഷക തൊഴിലാളികളും പാടത്തേയ്ക്ക് വിത്തും വളവും മറ്റ് ഉപാധികളും എത്തിക്കുന്നത് ഈ കോണ്‍ക്രീറ്റ് കനാല്‍ വഴിയാണ്. കൃഷിയ്ക്ക് ജലസേചനം ഉറപ്പാക്കുന്നതിന് തകര്‍ന്ന കനാല്‍ …