സെര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്സ്; അപേക്ഷ ക്ഷണിച്ചു
അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എന്‍.ഐ.ഇ.എല്‍.ഐ.ടി യുടെ സെര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്സ് ആരംഭിക്കുന്നു. എസ്.സി/ എസ്.ടി/ ഇ.ഡബ്ല്യു.എസ് ഗേള്‍സ് തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, വില്ലേജില്‍ നിന്ന് ലഭിച്ച കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പകര്‍പ്പുകള്‍ സഹിതം കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. 30 സീറ്റുകളാണുള്ളത്. കോഴ്സ് പൂര്‍ണ്ണമായി സൗജന്യമായിരിക്കും. ഫോണ്‍: 04923 241766, 9495069307, 8547005029.
കുടുംബശ്രീ പ്രീമിയം കഫെ സംരംഭം; താല്‍പര്യപത്രം ക്ഷണിച്ചു
കുടുംബശ്രീ പ്രീമിയം കഫെ ആരംഭിക്കുന്നതിന് താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ കുടുംബശ്രീ നിര്‍ദ്ദേശിച്ച മാതൃകയില്‍ അപേക്ഷകള്‍ തയ്യാറാക്കി ഡിസംബര്‍ 6 ന് വൈകീട്ട് 3 നകം ജില്ലാ മിഷന്‍ കോഡിനേറ്റര്‍, തൃശൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kudumbashree.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
മൃഗസംരക്ഷണ വകുപ്പില്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് പശു, എരുമ എന്നിവയ്ക്ക് ഡിസംബര്‍ ഒന്നു മുതല്‍ 21 വരെ കുളമ്പുരോഗ പ്രതിരോധ യജ്ഞം നടത്തുന്നു. ഇതിലേക്ക് വാക്‌സിനേറ്റര്‍മാര്‍, സഹായികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സര്‍വ്വീസില്‍ നിന്നും വിരമിച്ച ലൈവ്‌സ്റ്റേക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായ വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് വാക്‌സിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച അറ്റന്റന്റുമാര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍, 18 വയസ്സിന് മുകളില്‍ പ്രായമുള്ള വിഎച്ച്എസ്ഇ പാസായവര്‍, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍, സാമൂഹിക സന്നദ്ധ സേന വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് സഹായികളായി അപേക്ഷിക്കാം. പശുക്കളെ കൈകാര്യം ചെയ്തു മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡാറ്റ സഹിതം തദ്ദേശസ്വയംഭരണം സ്ഥാപനത്തിന് കീഴിലുള്ള മൃഗാശുപത്രിയില്‍ ഡിസംബര്‍ 1 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2361216.
മാലിന്യ സംസ്‌കരണ ഹാക്കത്തോണ്‍
കേരളാ ഡെവലപ്മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍, കേരള തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവര്‍ സംയുക്തമായി വേസ്റ്റ് മാനേജ്മെന്റ് ഹാക്കത്തോണ്‍ നടത്തും. മാലിന്യ സംസ്‌കരണത്തില്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നൂതന സ്റ്റാര്‍ട്ടപ്പ് സൊല്യൂഷനുകളുമായി ബന്ധിപ്പിച്ച് പ്രാദേശിക സര്‍ക്കാരുകളെ ശാക്തീകരിക്കാന്‍ സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ കേരളത്തിന്റെ മാലിന്യ സംസ്‌കരണ രീതികളെ കാര്യക്ഷമതയുടെയും സുസ്ഥിരതയുടെയും ഒരു പുതിയ യുഗത്തിലേക്ക് നയിക്കാനാണ് ഹാക്കത്തോണ്‍ ലക്ഷ്യം വെക്കുന്നത്. മാലിന്യ സംസ്‌കരണത്തില്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ നൂതന സ്റ്റാര്‍ട്ടപ്പ് സൊല്യൂഷനുകള്‍ പെതുജനങ്ങള്‍ക്കും അയക്കാം. ആശയങ്ങള്‍ ഡിസംബര്‍ 3 വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: https://kdisc.kerala.gov.in/en/zero-waste-hackathon/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9048441796.