ഡിസംബര്‍ 3 ഞായറാഴ്ച രാവിലെ 9.30 ന് തലോര്‍ ബാങ്കില്‍ നിന്നും പുതുക്കാട് ജംഗ്ഷനിലേക്ക് ആണ് ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. വിവിധ പഞ്ചായത്തുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം വളണ്ടിയേഴ്‌സ് റാലിയില്‍ പങ്കെടുക്കും. കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി രാജി രാജന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് മണ്ഡലം നവകേരള സദസ്സിന് ഐക്യദാര്‍ഢ്യവുമായി ബൈക്ക് റാലി സംഘടിപ്പിക്കാനൊരുങ്ങി മഹിളാ കൂട്ടായ്മ
