nctv news pudukkad

nctv news logo
nctv news logo

തൊഴിലവസരം

JOB VACANCY


ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് മെയിന്റന്‍സ് ട്രൈബ്യൂണലുകളായി പ്രവര്‍ത്തിക്കുന്ന റവന്യൂ സബ് ഡിവിഷന്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായ പരിധി 18 നും 35 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം പാസായിരിക്കണം. വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസായിരിക്കണം. എം.എസ്.ഡബ്യു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് തൃശൂര്‍ കളക്ടറേറ്റിലുള്ള സബ് കളക്ടറുടെ ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. രേഖകളുടെ ഫോട്ടോ കോപ്പി ഇന്റര്‍വ്യൂ സമിതിക്ക് മുമ്പാകെ ലഭ്യമാക്കണം. ഫോണ്‍: 0487 2321702.


താത്ക്കാലിക നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ക്ലറിക്കല്‍ അസിസ്റ്റന്റ്, ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇലക്ട്രീഷ്യന്‍ എന്നീ തസ്തികകളിലേക്ക് എച്ച്.എം.സിയില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്‌ക്രൂട്ടനി ഡിസംബര്‍ 6 ന് ജില്ലാ ഹോമിയോ ആശുപത്രി ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ആവശ്യമായ രേഖകളുടെ പകര്‍പ്പും സഹിതം ഡിസംബര്‍ 5 ന് വൈകീട്ട് 4 നകം ഓഫീസില്‍ ലഭ്യമാക്കണം. ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് ബികോം, ടാലി, കമ്പ്യൂട്ടര്‍ എക്‌സ്പീരിയന്‍സ്, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, എം.എസ് ഓഫീസ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇലക്ട്രീഷ്യന്‍ തസ്തികയ്ക്ക് പത്താം ക്ലാസ് ജയിച്ചിരിക്കണം. ഐ.ടി.ഐ, ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്. ഫോണ്‍: 0487 2389065.


ഡിജിറ്റല്‍ എം.എസ്.എം.ഇ വര്‍ക്ക്‌ഷോപ്പ്

ഗവ. ഓഫ് ഇന്ത്യ എം.എസ്.എം.ഇ – ഡി.സിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ എം എസ് എം ഇ എന്ന വിഷയത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 2 ന് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് സെന്റര്‍ ഇങ്കല്‍ ബിസിനസ് പാര്‍ക്ക് അങ്കമാലി ക്യാമ്പസിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റിലൂടെ നവംബര്‍ 30 ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 9946942210.




Leave a Comment

Your email address will not be published. Required fields are marked *