കൊടകര കൊടുങ്ങല്ലൂര്‍ റോഡില്‍ ആളൂര്‍ മുതല്‍ കൊടകര വരെയുള്ള ഭാഗത്ത് റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരത്തിന്റെ കൊമ്പുകള്‍ മുറിച്ച് മാറ്റുന്ന പ്രവര്‍ത്തികള്‍ ബുധനാഴ്ച (29.11.23) നടക്കും. കൊടകര കൊടുങ്ങല്ലൂര്‍ റോഡില്‍ ബുധനാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.