ഡിസംബര്‍ 18ന് മുമ്പായി വേതനം കുടിശിക തീര്‍ത്ത് നല്‍കാമെന്ന് റേഞ്ച് ഓഫീസര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് മൂന്നുദിവസം നീണ്ട പണിമുടക്ക് സമരം അവസാനിപ്പിക്കുന്നതെന്ന് യൂണിയന്‍ ചാലക്കുടി ഡിവിഷന്‍ സെക്രട്ടറി കെ. രാജഗോപാല്‍ അറിയിച്ചു. ശനിയാഴ്ച മുതലാണ് താല്‍ക്കാലിക വാച്ചര്‍മാര്‍ വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസിനു മുന്നില്‍ പണിമുടക്കി സമരം ആരംഭിച്ചത്. ജനുവരി മുതല്‍ മുടങ്ങാതെ വേതനം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതായി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.