അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (യുപിഎസ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 525/19) തസ്തികയിലേക്ക് 2023 ജനുവരി 16 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 30 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, പാലക്കാട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണം.
യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂരില്‍ നടക്കുന്ന മത്സരത്തില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡാറ്റ തയ്യാറാക്കി official.ksyc@gmail.com എന്ന മെയില്‍ ഐഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ നേരിട്ടോ സമര്‍പ്പിക്കണം. അവസാന തീയ്യതി ഡിസംബര്‍ 10.
അഞ്ച് മിനിറ്റാണ് പ്രസംഗ സമയം. മത്സരത്തിന് അഞ്ച് മിനിറ്റ് മുമ്പാണ് വിഷയം നല്‍കുക. ഒന്നാം സമ്മാനം 15,000 രൂപ, രണ്ടാം സ്ഥാനത്തിന് 10,000 രൂപ, മൂന്നാം സ്ഥാനത്തിന് 5,000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും നല്‍കും. ഫോണ്‍: 8086987262, 0471 2308630.
ബോധവത്കരണ സെമിനാര്‍
ഇന്ത്യന്‍ നേവിയിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി നവംബര്‍ 29 ന് രാവിലെ 11 മണി മുതല്‍ ഒരു മണി വരെ തൃശ്ശൂര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസ് കോണ്‍ഫറന്‍സില്‍ ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഐ.എന്‍.എസ് വെണ്ടുരുത്തിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സെമിനാര്‍ നടത്തുന്നത്. ഇന്ത്യന്‍ നേവിയിലെ എല്ലാ വിമുക്ത ഭടന്മാരും അവരുടെ ആശ്രിതരും സെമിനാറില്‍ പങ്കെടുക്കണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
V