സമ്മേളനം എം.എ. കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. കെ.ആര്‍. ഉണ്ണി അധ്യക്ഷത വഹിച്ചു. വി.എ. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എ.എ കുമാരന്‍ പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു. ഇരുപത്തിയഞ്ചു വര്‍ഷമായി പ്രസിഡന്റ് സ്ഥാനം വഹിച്ച കെ.ആര്‍. ഉണ്ണിയെയും 25 വര്‍ഷം ഭാരവാഹിത്യം വഹിച്ച കെ.എസ്. ബേബിയേയും ചടങ്ങില്‍ ആദരിച്ചു. കെ.എന്‍ ഗോപാലകൃഷ്ണന്‍, പ്രൊഫ. ടി.ബി. വിജയകുമാര്‍, ജയകൃഷ്ണന്‍ ടി. മേപ്പിള്ളി, പി.ആര്‍. ബാബു, സജിത സുനില്‍, കെ.കെ. പ്രസന്നകുമാര്‍, കെ.ഡി. ഭാസ്‌കരന്‍ , അനന്തകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീനിവാസന്‍ കോവാത്തിന്റെ നേതൃത്വത്തില്‍ ക്വിസ്മത്സരവും നടത്തി.