ക്ലബിലെ അംഗങ്ങളുടെ മക്കള്‍ക്കായി സംഘടിപ്പിച്ച അനുമോദന സദസ് പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും പ്രസിഡന്റ് നിര്‍വഹിച്ചു. അടുത്തമാസം പഞ്ചാബില്‍ വച്ച് നടക്കുന്ന റോളര്‍ സ്‌ക്കേറ്റിംങ്ങ് ഹോക്കി ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വേദ രാജീവിനെയും ജില്ലാ തലം സ്‌ക്കൂള്‍ ഗെയിംസില്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച നീലാംബരി സാജന്‍, ശിവാനി സാജന്‍, അനുഗ്രഹ സന്തോഷ്, ദേവിക നൈജീവ്, ഇരിങ്ങാലക്കുട സബ് ജില്ലാതലം എല്‍.പി. വിഭാഗം നാടോടി നൃത്തം എ ഗ്രേഡ് നേടിയ ആരുഷി സുനില്‍ എന്നിവരെയാണ് വീനസ്സ് ക്ലബ്ബ് അനുമോദിച്ചത്. ചടങ്ങില്‍ വീനസ് ക്ലബ്ബ് പ്രസിഡന്റ് സുനില്‍ കൈതവളപ്പില്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗം കെ.കെ. പ്രകാശന്‍, ജില്ലാ ബാറ്റ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറിയും വീനസ്സ് ക്ലബ്ബ് അംഗവുമായ ജോസ് സേവിയര്‍, സെക്രട്ടറി വിനയകുമാര്‍, ട്രഷറര്‍ കെ.വി. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.