ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ കൊടകര യൂണിറ്റും ചേര്‍ന്ന് ഹൈവേ പരിസരത്ത് ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ സി.എ. റെക്‌സ്, സി.ഡി.സിബി, ടാക്‌സി െ്രെഡവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ ബാബുലേയന്‍, നന്ദന്‍, താജുദിന്‍, പഞ്ചായത്ത് അസി.സെക്രട്ടറി എം.എ. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിധിന്‍ ദേവസ്സി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.