nctv news pudukkad

nctv news logo
nctv news logo

പുതുക്കാട് മണ്ഡലത്തില്‍ ഡിസംബര്‍ 6ന് നടക്കുന്ന നവ കേരള സദസിന്റെ പ്രചരണാര്‍ത്ഥം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പാചക മത്സരം സംഘടിപ്പിച്ചു

navakerala sadasu

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ സമ്മാനവിതരണം നിര്‍വഹിച്ചു. പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ്, കുടുംബശ്രീ, പഞ്ചായത്ത് ഓഫീസ് മെമ്പര്‍മാര്‍, ജീവനക്കാര്‍, വിവിധ സ്ഥാപനങ്ങള്‍, ഗ്രൂപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നായി 14 ടീമുകള്‍ പാചക മത്സരത്തില്‍ പങ്കെടുത്തു. പഞ്ചായത്തിലെ കാറ്ററിങ് യൂണിറ്റ് നടത്തുന്നവര്‍ വിധികര്‍ത്താക്കളായി. ഒന്നാം സമ്മാനം 2500 രൂപയും രണ്ടാം സമ്മാനമായി 2500 രൂപയും മൂന്നാം സമ്മാനം 1000 രൂപയും നല്‍കി. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ, സെക്രട്ടറി ജി. സബിത, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒന്നാം സമ്മാനം ദേവി കുടുംബശ്രീ ആലത്തൂരും രണ്ടാം സമ്മാനം മദര്‍ കെയര്‍ ബ്യൂട്ടി പാര്‍ലര്‍ നന്തിക്കരയും മൂന്നാം സമ്മാനത്തിന് അംഗന്‍വാടി വര്‍ക്കേഴ്‌സ് ടീം, 12-ാം വാര്‍ഡിലെ ഉണര്‍വ് ചിപ്‌സ് ടീമും അര്‍ഹരായി.

Leave a Comment

Your email address will not be published. Required fields are marked *