മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.ഡി. പോള്‍സന്‍, പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്, എഴുത്തുകാരായ സുഭാഷ് മൂന്നുമുറി, പ്രകാശന്‍ ഇഞ്ചക്കുണ്ട്, ഗ്രന്ഥശാല നേതൃസമിതി ചെയര്‍മാന്‍ ഇ.എച്ച്. സഹീര്‍, പി.ബി. ജോഷി, ഐ.ബി. ഹിതേഷ്, പി.ആര്‍. കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ചാലക്കുടി താലൂക്കിലെ മികച്ച നേതൃസമിതി കണ്‍വീനറായി തെരഞ്ഞടുക്കപ്പെട്ട ഹിക്കിം കളിപറമ്പിലിനെ ചടങ്ങില്‍ ആദരിച്ചു.
ലൈബ്രറി കൗണ്‍സിലിനു കീഴിലെ മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ കോടാലിയില്‍ സര്‍ഗോല്‍സവം സംഘടിപ്പിച്ചു
