nctv news pudukkad

latest news

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് യൂണിറ്റ് -NCTV NEWS-NCTV PUDUKAD

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് യൂണിറ്റ് വാര്‍ഷികത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

സംസ്ഥാന കമ്മറ്റി അംഗം കെ.എം. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ബി. ശോഭന കുമാരി അധ്യക്ഷത വഹിച്ചു. എം.ടി. കഥകളുടെ സമാഹൃത ഗ്രന്ഥം റീന ജി. തറയില്‍  തയ്യാറാക്കി ലൈബ്രറിയിലേക്ക് കൈമാറി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.തങ്കം, കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍, കെ. സുകുമാരന്‍, എം.എല്‍. അന്റൂ, ടി.എം. രാമന്‍കുട്ടി, പി.വി. ദേവസി, എ.കെ. ലിസി, ജോസ് മാത്യു, കെ.എല്‍. ആനി എന്നിവര്‍ പ്രസംഗിച്ചു.

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് യൂണിറ്റ് വാര്‍ഷികത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു Read More »

കൊടകര പുത്തൂക്കാവ് ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി മഹോല്‍സവം വ്യാഴാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

അഴകം വല്ലപ്പാടി ദേശത്തിന്റെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ താലപ്പൊലി ആഘോഷം. 22ന് വൈകുന്നരം അഞ്ചിന് ആനച്ചമയ പ്രദര്‍ശനം, 6.30 മുതല്‍ വിവിധ കലാപാരിപാടികള്‍ എന്നിവയുണ്ടാകും. താലപ്പൊലി ദിവസമായ 23ന് രാവിലെ 6.10ന് പാട്ടാളി മുളക്കല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്ന് കാളിമുടിയോടെ താലിവരവ്, തുടര്‍ന്ന് ദേശത്ത് താലപ്പൊലി കൊട്ടിയറിയിപ്പ് എന്നിവയുണ്ടാകും. ഏഴിന് പെരുവനം ശങ്കരനാരായണന്റെ സോപാനസംഗീതം, 7.30ന് ശ്രീഭൂതബലി, എട്ടിന് പുറത്തേക്ക് എഴുന്നള്ളിപ്പ്, കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ പ്രാമാണികത്വത്തില്‍ പഞ്ചാരിമേളം, ഉച്ചക്ക് 12.30ന് കാവ്യ രഘു അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, ഉച്ചകഴിഞ്ഞ്

കൊടകര പുത്തൂക്കാവ് ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി മഹോല്‍സവം വ്യാഴാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു Read More »

കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം കിഴക്കേ കോടാലിയില്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ടി.വി. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു

കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം കിഴക്കേ കോടാലിയില്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ടി.വി. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എസ്. സൂരജ്, സെക്രട്ടറി വി.യു. ഗിരിജ, പി.വി. വേലായുധന്‍, ടി.ഡി. സഹജന്‍, വി.എസ്. കിഷോര്‍, ഇ.എസ്. സഗീര്‍, വി.കെ. കാസിം, ടി.ബാലകൃഷ്ണമേനോന്‍, പി. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി.ഡി. സഹജന്‍ (പ്രസിഡന്റ് ), ഷീല രാജന്‍(സെക്രട്ടറി.), ജിമ മാത്യു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം കിഴക്കേ കോടാലിയില്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ടി.വി. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു Read More »

നെന്മണിക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിജ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് സെക്രട്ടറി കെ. അജിത എന്നിവര്‍ പ്രസംഗിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ബാലസൗഹൃദ പഞ്ചായത്താക്കി മാറ്റാന്‍ വികസന സെമിനാര്‍ തീരുമാനിച്ചു. തരിശു രഹിത ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കും ഭൂരഹിതരായ എല്ലാവര്‍ക്കും വീട് നല്‍കുന്ന പദ്ധതിക്ക് പ്രാധാന്യം നല്‍കും, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കും. തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്ന

നെന്മണിക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു Read More »

ആളൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുത്തിപറമ്പില്‍ നിര്‍മിക്കുന്ന ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന് മന്ത്രി ആര്‍. ബിന്ദു ശിലാസ്ഥാപനം നടത്തി

ആളൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുത്തിപറമ്പില്‍ നിര്‍മിക്കുന്ന ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന് മന്ത്രി ആര്‍. ബിന്ദു ശിലാസ്ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് മുഖ്യാതിഥിയായി. രതി സുരേഷ്, ജോസ് മാഞ്ഞൂരാന്‍, ബിന്ദു ഷാജു, ദിപിന്‍ പാപ്പച്ചന്‍, അഡ്വ. എം.എസ്. വിനയന്‍, ഷൈനി തിലകന്‍, സന്ധ്യ നൈസന്‍, പ്രഭ കൃഷ്ണനുണ്ണി, റെയ്ഡ്‌കൊ ചാലക്കുടി മാനേജര്‍ ഷാജു, എം.സി. സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.

ആളൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുത്തിപറമ്പില്‍ നിര്‍മിക്കുന്ന ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന് മന്ത്രി ആര്‍. ബിന്ദു ശിലാസ്ഥാപനം നടത്തി Read More »

nctv news- pudukad news

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി. പോള്‍ അന്തരിച്ചു

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി.പി. പോള്‍ അന്തരിച്ചു. 83 വയസായിരുന്നു. ചാലക്കുടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് ചാലക്കുടി ഫോറോന പള്ളിയില്‍ നടക്കും. ചാലക്കുടി, കൊല്ലം, കരുനാഗപ്പള്ളി, തൃശൂര്‍, കൊച്ചി, അങ്കമാലി, ഇരിങ്ങാലക്കുട ഉള്‍പ്പെടെ പത്തു ജ്വല്ലറികളുടെ ഉടമയാണ്. കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ സ്ഥിരതാമസം ആരംഭിക്കുകയും ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ വ്യാപാരം ആരംഭിക്കുകയുമായിരുന്നു. പിന്നീട് ആണ് അദ്ദേഹം സ്വര്‍ണ വ്യാപാര രംഗത്തേയ്ക്ക്

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി. പോള്‍ അന്തരിച്ചു Read More »

Mupliyam school Annual Day - nctv news - nctv live - nctv pudukad

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 105-0 വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപിക എന്‍.സി. ജ്യോതിക്ക് ചടങ്ങില്‍ ഉപഹാര സമര്‍പ്പണവും യാത്രയയപ്പും നടത്തി. തൃശൂര്‍ സബ് കളക്ടര്‍ അഖില്‍ വി മേനോന്‍, പ്രധാനാധ്യാപിക എം.വി. ഉഷ, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.എ കുഞ്ഞുമോള്‍, പുഷ്പാകരന്‍ ഒറ്റാലി, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം റോസിലി തോമസ്, പഞ്ചായത്തംഗം വിജിത ശിവദാസ്, പിടിഎ പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി, എംപിടിഎ പ്രസിഡന്റ്

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 105-0 വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു Read More »

gold rate- nctv news- pudukad news

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു

തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന് 480 രൂപ ഉയര്‍ന്ന് 59,600 രൂപയും ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7450 രൂപയുമായി.

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു Read More »

nctv news-pudukad news

മാങ്കുറ്റിപ്പാടം ചേനത്തുപറമ്പില്‍ പൈലന്‍ ഭാര്യ മേരി (74) അന്തരിച്ചു

സംസ്‌കാരം ബുധനാഴ്ച രാവിലെ 9.15ന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. ബെന്നി, ബെറ്റി, ബിന്‍സി എന്നിവര്‍ മക്കളും സോനി, ഷിബു എന്നിവര്‍ മരുമക്കളുമാണ്.

മാങ്കുറ്റിപ്പാടം ചേനത്തുപറമ്പില്‍ പൈലന്‍ ഭാര്യ മേരി (74) അന്തരിച്ചു Read More »

nctv news- chengalur church- pudukad news

ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മ്മലമാതാ പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി

ചെങ്ങാലൂര്‍ കാരുണ്യനികേതന്‍ ഡയറക്റ്റര്‍ ഫാ. ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ തിരുനാള്‍ കൊടിയേറ്റം നടത്തുകയും തിരുനാള്‍ സപ്ലിമെന്റ് പ്രകാശനം നടത്തുകയും ചെയ്തു. പരി. കര്‍മ്മലമാതാവിന്റേയും, വി. സെബസ്ത്യാനോസിന്റേയും, വി. റപ്പായേല്‍ മാലാഖയുടേയും 155ാം സംയുക്ത തിരുനാളാഘോഷം ജനുവരി 21, 22, 23 തിയതികളിലായി നടക്കും. തിരുനാള്‍ ദിവസങ്ങള്‍ വരെ വൈകീട്ട് 5.30 മുതല്‍ ജപമാല, ലദീഞ്ഞ്, നോവേന, ദിവ്യകാരുണ്യ ആശീര്‍വ്വാദം, വി. കുര്‍ബ്ബാന എന്നിവ നടക്കും. 16 നു പ്രതിമാസ കര്‍മ്മലമാതാ ദിനാചരണത്തോടനുബന്ധിച്ച് നവ നാള്‍ തിരുകര്‍മ്മങ്ങളോടൊപ്പം തൈലാഭിഷേകം, കുട്ടികള്‍ക്ക്

ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മ്മലമാതാ പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി Read More »

nctv news- pudukad news- trikur panchayath- icds- anganwady= tn prathapan

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡിലെ മുപ്പത്തെട്ടാം നമ്പര്‍ ഹരിശ്രീ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷയായി. മുന്‍ എംപി ടി.എന്‍. പ്രതാപന്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവിസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സലീഷ്

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡിലെ മുപ്പത്തെട്ടാം നമ്പര്‍ ഹരിശ്രീ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

MALAYALAM FILM - P JAYACHANDRAN- NCTV NEWS- PUDUKAD NEWS

 ഗായകന്‍ പി. ജയചന്ദ്രനെ അനുസ്മരിച്ച് ‘ഏകാന്ത പഥികന്റെ ഉപാസന’ എന്ന പേരില്‍ കൊടകരയില്‍ അനുസ്മരണ സംഗമം നടത്തി

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ തിരി തെളിയിക്കല്‍ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സ്‌നേഹ മ്യൂസിയം ക്യുറേറ്റര്‍ ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, വി.പി. ലിസന്‍, ഗായകന്‍ ശശി മേനോന്‍, ടി.വി. ശിവരാമന്‍, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. പി. ജയചന്ദ്രന്‍ മലയാള ലളിതഗാന ശാഖയ്ക്ക് നല്‍കിയ സംഭാവനയെ ചടങ്ങില്‍ അനുസ്മരിച്ചു. തുടര്‍ന്ന് വിവിധ ഗായകര്‍ അദ്ദേഹം പാടിയ ഗാനങ്ങള്‍ അവതരിപ്പിച്ചു.

 ഗായകന്‍ പി. ജയചന്ദ്രനെ അനുസ്മരിച്ച് ‘ഏകാന്ത പഥികന്റെ ഉപാസന’ എന്ന പേരില്‍ കൊടകരയില്‍ അനുസ്മരണ സംഗമം നടത്തി Read More »

NCTV NEWS- PUDUKAD NEWS- CPI CHENGALUR

സി.പി.ഐ. ചെങ്ങാലൂര്‍ – എസ്.എന്‍.പുരം ബ്രാഞ്ച് സമ്മേളനം നടന്നു

ജില്ലാ കമ്മിറ്റിയംഗം കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.വി. യതീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നെല്ലായി-ചെങ്ങാലൂര്‍ ഇറിഗേഷന്‍ കടവ് പാലത്തിന്റെ നിര്‍മാണം, മനക്കല്‍കടവ് ഭാഗത്തെ ജലവിതരണം എന്നിവ ആരംഭിക്കാനായി നടപടിയെടുക്കണമെന്ന് സമ്മേളനത്തില്‍ പ്രമേയം വഴി ആവശ്യപ്പെട്ടു. സുനന്ദ ശശി, ശ്യാല്‍ പുതുക്കാട്, വി.ആര്‍. രബീഷ്, റോഷന്‍ മുരിങ്ങാത്തേരി, കെ.കെ. സുരേഷ്, പി.ടി. മോഹനന്‍, പി.കെ. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി.പി.ഐ. ചെങ്ങാലൂര്‍ – എസ്.എന്‍.പുരം ബ്രാഞ്ച് സമ്മേളനം നടന്നു Read More »

NCTV NEWS- PUDUKAD NEWS

ചെങ്ങാലൂര്‍ നെടുംപറമ്പില്‍ എല്‍സി (75) അന്തരിച്ചു

സംസ്‌കാരം ഇന്ന് 3.30ന് ചെങ്ങാലൂര്‍ കര്‍മലമാതാ പള്ളിയില്‍. ഭര്‍ത്താവ്: ആഗസ്തി. മക്കള്‍: ഷാജു, ബീന. മരുമക്കള്‍: ബെറ്റി, ഡാന്‍ഡിസ്.

ചെങ്ങാലൂര്‍ നെടുംപറമ്പില്‍ എല്‍സി (75) അന്തരിച്ചു Read More »

NCTV NEWS-PUDUKAD NEWS

കല്ലൂര്‍ പൊറുത്തൂര് പനോക്കാരന്‍ അന്തോണി (91) അന്തരിച്ചു

സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് കല്ലൂര്‍ ഈസ്റ്റ് സെന്റ് റാഫേല്‍സ് പള്ളിയില്‍.

കല്ലൂര്‍ പൊറുത്തൂര് പനോക്കാരന്‍ അന്തോണി (91) അന്തരിച്ചു Read More »

NCTV NEWS- PUDUKAD NEWS

ഫാദര്‍ ജോണ്‍സന്‍ ജി. ആലപ്പാട്ട് അന്തരിച്ചു

പറപ്പൂക്കര ആലപ്പാട്ട് തെക്കെത്തല ജോര്‍ജ്ജ് ലൂസി ദമ്പതികളുടെ മകന്‍ ഫാദര്‍ ജോണ്‍സന്‍ ജി. ആലപ്പാട്ട് അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (16.01.2025) ഉച്ചയ്ക്ക് 2 ന്. ഫാദര്‍ ജോണ്‍സന്റെ ഭൗതീകശരീരം ബുധനാഴ്ച (ജനുവരി 15 ) വൈകിട്ട് 4 മുതല്‍ 5 വരെ ചാലക്കുടയിലെ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് വൈകിട്ട് 5.30 ന് പറപ്പൂക്കരയിലെ തറവാടു വീടായ സഹോദരന്‍ ഡോ. പീറ്റര്‍ ആലപ്പാട്ടിന്റെ വസതിയില്‍ കൊണ്ടുവരുന്നതും ജനുവരി 16 വ്യാഴാഴ്ച രാവിലെ 11.30

ഫാദര്‍ ജോണ്‍സന്‍ ജി. ആലപ്പാട്ട് അന്തരിച്ചു Read More »

MANNAMPETTA-CHURCH- NCTV NEWS- PUDUKAD NEWS

മണ്ണംപേട്ട മേരി ഇമ്മാക്യൂലേറ്റ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി

ഫാദര്‍ ജെയ്‌സണ്‍ പുന്നശേരി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ജനുവരി 18, 19, 20 തീയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. 18 ന് അമ്പ് എഴുന്നള്ളിപ്പും 20 ന് വൈകിട്ട് 8ന് കെ സി വൈ എം ന്റെ നേതൃത്വത്തില്‍ ബാന്റ് വാദ്യ മത്സരവും നടത്തും. തിരുനാള്‍ ദിനമായ 19 ന് രാവിലെ 10 ന് ആഘോഷമായ  തിരുനാള്‍ കുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. ഫാദര്‍ ജോസ് കോനിക്കര മുഖ്യ കാര്‍മികനാകും. ഫാദര്‍ ആന്റണി വേലത്തിപറമ്പില്‍ തിരുനാള്‍

മണ്ണംപേട്ട മേരി ഇമ്മാക്യൂലേറ്റ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി Read More »

NCTV NEWS- PUDUKAD NEWS

വ്യവസായ വാണിജ്യ വകുപ്പ് പുതുക്കാട് ഗ്രാമ പഞ്ചായത്ത് സംരംഭക വര്‍ഷത്തിന്റെ ഭാഗമായി നടത്തിയ സംരംഭക സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു

വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, സി.പി. സജീവന്‍, ഫിലോമിന ഫ്രാന്‍സീസ്, വ്യവസായ വികസന ഓഫീസര്‍ വി.എ. സെബി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി ഹരി, എന്റര്‍െ്രെപസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യുട്ടീവ് നിമിത ശ്യാം, വിവിധ ബാങ്ക് മാനേജര്‍മാരായ എം.കെ. വൃദ്ധ, വി.കെ. ഷബീന, വിഷ്ണു മുരളി എന്നിവര്‍ പ്രസംഗിച്ചു.

വ്യവസായ വാണിജ്യ വകുപ്പ് പുതുക്കാട് ഗ്രാമ പഞ്ചായത്ത് സംരംഭക വര്‍ഷത്തിന്റെ ഭാഗമായി നടത്തിയ സംരംഭക സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു Read More »

PARAPPUKARA PANCHAYATH- PUDUKAD NEWS- NCTV NEWS

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീടുകളിലേക്ക് ബയോബിന്‍ വിതരണം ചെയ്തു

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. എം.കെ. ഷൈലജ, രാധ വിശ്വംഭരന്‍, പി.സി. ഷീജ, സി.ബി. രാധിക എന്നിവര്‍ പ്രസംഗിച്ചു. 4,17,000 രൂപ ചിലവില്‍ പഞ്ചായത്തിലെ 280 വീടുകളിലേക്കാണ് ബയോബിന്‍ നല്‍കുന്നത്. 

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീടുകളിലേക്ക് ബയോബിന്‍ വിതരണം ചെയ്തു Read More »

PUDUKAD NEWS- NCTV NEWS- PARAPPUKARA PANCHAYATH

മാലിന്യമുക്ത ഇടവും സുരക്ഷയും നിലനിര്‍ത്താന്‍ പോങ്കോത്രയില്‍ നിരീക്ഷണ ക്യാമറയും ബ്യൂട്ടി സ്‌പോര്‍ട്ടും സ്ഥാപിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ് നിരീക്ഷണ ക്യാമറ നാടിനു സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ബ്യൂട്ടി സ്‌പോര്‍ട് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, പഞ്ചായത്ത്  ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശൈലജ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ രാധ വിശ്വംഭരന്‍, ഷീന പ്രദീപ്, ഷീബ എന്നിവര്‍ സന്നിഹിതരായി. 

മാലിന്യമുക്ത ഇടവും സുരക്ഷയും നിലനിര്‍ത്താന്‍ പോങ്കോത്രയില്‍ നിരീക്ഷണ ക്യാമറയും ബ്യൂട്ടി സ്‌പോര്‍ട്ടും സ്ഥാപിച്ചു Read More »