അഴകം വല്ലപ്പാടി ദേശത്തിന്റെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ താലപ്പൊലി ആഘോഷം. 22ന് വൈകുന്നരം അഞ്ചിന് ആനച്ചമയ പ്രദര്‍ശനം, 6.30 മുതല്‍ വിവിധ കലാപാരിപാടികള്‍ എന്നിവയുണ്ടാകും. താലപ്പൊലി ദിവസമായ 23ന് രാവിലെ 6.10ന് പാട്ടാളി മുളക്കല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്ന് കാളിമുടിയോടെ താലിവരവ്, തുടര്‍ന്ന് ദേശത്ത് താലപ്പൊലി കൊട്ടിയറിയിപ്പ് എന്നിവയുണ്ടാകും. ഏഴിന് പെരുവനം ശങ്കരനാരായണന്റെ സോപാനസംഗീതം, 7.30ന് ശ്രീഭൂതബലി, എട്ടിന് പുറത്തേക്ക് എഴുന്നള്ളിപ്പ്, കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ പ്രാമാണികത്വത്തില്‍ പഞ്ചാരിമേളം, ഉച്ചക്ക് 12.30ന് കാവ്യ രഘു അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, ഉച്ചകഴിഞ്ഞ് രണ്ടിന് കാഴ്ചശീവേലി, പല്ലാവൂര്‍ ശ്രീധരന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം തുടര്‍ന്ന് പാണ്ടി മേളം, കുടമാറ്റം, രാത്രി 7.30 മുതല്‍ വിവിധ സമുദായങ്ങളുടെ താലിവരവ്, രാത്രി 8.05ന് വിദ്യാഭ്യാസ അവാര്‍ഡ് ദാനം, 8.30ന് കൊട്ടാരക്കര ശ്രീ ഭദ്രയുടെ നികുംഭില ബാലെ, ഒമ്പതിന് പുലയസമുദായത്തിന്‍രെ കാളകളി വരവ്, 10ന് ആശാരിസമുദായത്തിന്റെ തട്ടിന്‍മേല്‍കളി, 12ന് സാംബവ സമുദായത്തിന്റെ ദാരികന്‍ കാളി നൃത്തങ്ങളുടെ വരവ്, 12.15ന് കൊടകര തട്ടാന്‍മാരുടെ താലിവരവ്, 12.30ന് വിളക്കിന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, 3.30ന് മേളം,വെടി്‌കെട്ട് എന്നിവയുണ്ടാകും. 24ന് പുലര്‍ച്ചെ ആറുമുതല്‍ ക്ഷേത്രത്തേേിലക്ക് പാരമ്പര്യ അനുഷ്ഠാനകലകളുടെ വരവും ഉണ്ടാകും. എഴുന്നള്ളിപ്പില്‍ ഏഴ് ആനകള്‍ അണിനിരക്കും. പാമ്പാടി രാജന്‍ തിടമ്പേറ്റും. വാര്‍ത്തസമ്മേളനത്തില്‍ പുത്തൂക്കാവ് ദേവസ്വം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ എടാട്ട്, താലപ്പൊലി ആഘോഷകമ്മിറ്റി കണ്‍വീനര്‍ എ.കെ.പ്രേമന്‍, ശശിധരന്‍ തൃക്കാശേരി എന്നിവര്‍ പങ്കെടുത്തു.