പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിജ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് സെക്രട്ടറി കെ. അജിത എന്നിവര്‍ പ്രസംഗിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ബാലസൗഹൃദ പഞ്ചായത്താക്കി മാറ്റാന്‍ വികസന സെമിനാര്‍ തീരുമാനിച്ചു. തരിശു രഹിത ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കും ഭൂരഹിതരായ എല്ലാവര്‍ക്കും വീട് നല്‍കുന്ന പദ്ധതിക്ക് പ്രാധാന്യം നല്‍കും, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കും. തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും ആരോഗ്യ മേഖലയില്‍ മികച്ച പദ്ധതികള്‍ക്കു രൂപം നല്‍കി. ശുദ്ധമായ കുടിവെള്ളം എല്ലാ വീടുകളിലേക്കും എത്തിക്കും. അതി ദാരിദ്ര്യം ഇല്ലാതാക്കല്‍, മാലിന്യ സംസ്‌കരണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കി 15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വികസന സെമിനാര്‍ രൂപം നല്‍കി