കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപിക എന്‍.സി. ജ്യോതിക്ക് ചടങ്ങില്‍ ഉപഹാര സമര്‍പ്പണവും യാത്രയയപ്പും നടത്തി. തൃശൂര്‍ സബ് കളക്ടര്‍ അഖില്‍ വി മേനോന്‍, പ്രധാനാധ്യാപിക എം.വി. ഉഷ, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.എ കുഞ്ഞുമോള്‍, പുഷ്പാകരന്‍ ഒറ്റാലി, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം റോസിലി തോമസ്, പഞ്ചായത്തംഗം വിജിത ശിവദാസ്, പിടിഎ പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി, എംപിടിഎ പ്രസിഡന്റ് ജീവ ബേബി, എസ്എംസി ചെയര്‍മാന്‍ ടി.ആര്‍. സുരേഷ് ബാബു, ഒഎസ്എ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, പിടിഎ വൈസ് പ്രസിഡന്റ് റീന റെക്‌സിന്‍, എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി വി.പി. ദേവസ്സി, എച്ച്എസ് സ്റ്റാഫ് സെക്രട്ടറി പി.ആര്‍. റിജോ, സ്‌കൂള്‍ ചെയര്‍മാന്‍ ബി. സുകുമാരന്‍, സീനിയര്‍ അധ്യാപിക എ.കെ. അമൃതപ്രിയ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളും രക്ഷാകര്‍ത്താക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു
മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 105-0 വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു
