പറപ്പൂക്കര പഞ്ചായത്ത് അംഗം ടി.കെ. സതീശന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എസ്. സുനില്‍ അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം തണ്ടിയേക്കല്‍ ആന്റണി പ്രധാനാധ്യാപികയ്ക്ക് കൈമാറികൊണ്ട് നിര്‍വഹിച്ചു. പിന്നോക്കവിഭാഗത്തില്‍പ്പെട്ട 13 കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. സ്‌കൂളിലെ സീനിയര്‍ അധ്യാപിക എ.എം ഇന്ദിര സ്‌കൂളിന് നല്‍കിയ ഡ്രംസെറ്റിന്റെ കൈമാറ്റവും ചടങ്ങില്‍ നടന്നു. തണ്ടിയേക്കല്‍ ആന്റണി മക്കളായ ജോളി ആന്റണി, ബിജു ആന്റണി എന്നിവര്‍ ചേര്‍ന്നാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. പറപ്പൂക്കര പഞ്ചായത്ത് അംഗം എ. രാജീവ്, സ്റ്റാഫ് സെക്രട്ടറി സി.ജി. അനൂപ്, മാതൃസംഗമം വൈസ് പ്രസിഡന്റ് റിയ ഗിരീഷ്, കെ.ടി. ഋത്വിക് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു