എല്‍ഡിഎഫ് ധാരണ പ്രകാരം സി.പി.ഐ. (എം) പ്രസിഡന്റായിരുന്ന അജിത സുധാകരന്‍ രാജിവെച്ച ഒഴിവിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പുണ്ടായത്. എല്‍ഡിഎഫിലെ കലാപ്രിയ സുരേഷിനെതിരെ യുഡിഎഫ് അംഗം രജനി ഷിനോയ് മത്സരിച്ചു. കലാപ്രിയ സുരേഷിന് 12 വോട്ടും രജനി ഷിനോയ്ക്ക് 6 വോട്ടും ലഭിച്ചു. ബി.ജെ.പി. വോട്ടിങ്ങില്‍ നിന്നും വിട്ടു നിന്നു.