nctv news pudukkad

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡിലെ മുപ്പത്തെട്ടാം നമ്പര്‍ ഹരിശ്രീ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

nctv news- pudukad news- trikur panchayath- icds- anganwady= tn prathapan

തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷയായി. മുന്‍ എംപി ടി.എന്‍. പ്രതാപന്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവിസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സലീഷ് ചെമ്പാറ, പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, ഹനിത ഷാജു, ഗിഫ്റ്റി ഡെയ്‌സണ്‍, സൈമണ്‍ നമ്പാടന്‍, അനു പനങ്കൂടന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആന്‍സി ജോസ്, കോണ്‍ഗ്രസ് പ്രതിനിധി സന്ദീപ് കണിയത്ത്, സിപിഎം പ്രതിനിധി വി.എം. സിനീഷ്, സിപിഐ പ്രതിനിധി വി.കെ. സുലൈമാന്‍, ബിജെപി പ്രതിനിധി അനില്‍കുമാര്‍, അങ്കണവാടി വര്‍ക്കര്‍ കെ.കെ. അനിത എന്നിവര്‍ പ്രസംഗിച്ചു. മുന്‍ എംപി ടി.എന്‍. പ്രതാപന്റെ പ്രാദേശിക വിതന ഫണ്ടില്‍ നിന്നും അനുവദിച്ച 21.70 ലക്ഷം രൂപ ചിലവിലായിരുന്നു പുതിയ കെട്ടിടം നിര്‍മിച്ചത്.  

Leave a Comment

Your email address will not be published. Required fields are marked *