ചെങ്ങാലൂര്‍ കാരുണ്യനികേതന്‍ ഡയറക്റ്റര്‍ ഫാ. ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ തിരുനാള്‍ കൊടിയേറ്റം നടത്തുകയും തിരുനാള്‍ സപ്ലിമെന്റ് പ്രകാശനം നടത്തുകയും ചെയ്തു. പരി. കര്‍മ്മലമാതാവിന്റേയും, വി. സെബസ്ത്യാനോസിന്റേയും, വി. റപ്പായേല്‍ മാലാഖയുടേയും 155ാം സംയുക്ത തിരുനാളാഘോഷം ജനുവരി 21, 22, 23 തിയതികളിലായി നടക്കും. തിരുനാള്‍ ദിവസങ്ങള്‍ വരെ വൈകീട്ട് 5.30 മുതല്‍ ജപമാല, ലദീഞ്ഞ്, നോവേന, ദിവ്യകാരുണ്യ ആശീര്‍വ്വാദം, വി. കുര്‍ബ്ബാന എന്നിവ നടക്കും. 16 നു പ്രതിമാസ കര്‍മ്മലമാതാ ദിനാചരണത്തോടനുബന്ധിച്ച് നവ നാള്‍ തിരുകര്‍മ്മങ്ങളോടൊപ്പം തൈലാഭിഷേകം, കുട്ടികള്‍ക്ക് ചോറൂണ്, ഊട്ടു നേര്‍ച്ച ഭക്ഷണ വിതരണവും വൈകീട്ട് 7 മണിക്ക് കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ് എന്ന നാടകവും അരങ്ങേറും. 21 ചൊവാഴ്ച്ച രാവിലെ വി. കുര്‍ബ്ബാനയൊടൊപ്പം കൂടുതുറക്കല്‍ ശ്രുശ്രൂഷയും പ്രസുദേന്തി വാഴ്ച്ചയും വൈകീട്ട് ഏഴു മണിക്ക് വേസ്പരയും നടക്കും. തുടര്‍ന്ന് മുപ്പതോളം യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് രാത്രിയോടെ പള്ളി അങ്കണത്തില്‍ സമാപിക്കും. തിരുനാള്‍ ദിവസം രാവിലെ ആഘോഷമായ പാട്ടു കുര്‍ബാന, തിരുനാള്‍ പ്രദക്ഷിണം എന്നിവക്കു ശേഷം വര്‍ണ്ണ മഴയും ബാന്‍ഡ് വാദ്യ മേളവും ഉണ്ടായിരിക്കും. വ്യാഴാഴ്ച രാവിലെ മരിച്ചവിശ്വാസികളുടെ ഓര്‍മ്മയാചരണവും വൈകീട്ട് 7 മണിക്ക് പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ഗാനമേളയും തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മ്മലമാതാ പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി
