ബിനു ജി. നായര്‍ അദ്ധ്യക്ഷനായി. 2023-24 പ്ലസ്ടു, എസ്. എസ്. എല്‍. സി. പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയവരെ ചടങ്ങില്‍ അനുമോദിച്ചു. സംസ്ഥാന പി.ടി.എ. അവാര്‍ഡ് നേടിയ എയ്ഡഡ് ഹയര്‍സെക്കന്ററി ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ കെ. എ. വര്‍ഗ്ഗീസ്, കേരള സ്‌കൂള്‍ കായികമേളയില്‍ ബോള്‍ ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനം നേടിയ കെ. ആര്‍. നവനീത, ചാര്‍ട്ടഡ് എക്കൗണ്ടന്റ് ആയ കെ. സനാതനല്‍, നാട്യകലാരത്‌നം പുരസ്‌ക്കാരം നേടിയ രാജശ്രീ എസ്. നായര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആന്റണി വെട്ടത്തുപറമ്പില്‍ ക്ഷേമനിധി കാര്‍ഡ് വിതരണവും ചാലക്കുടി നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബിജു ചിറയത്ത് ആനുകൂല്യ വിതരണവും നിര്‍വ്വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി. കെ. അരുണ്‍കുമാര്‍, ഐ. എന്‍. ടി. യു. സി. ജില്ലാ സെക്രട്ടറി ഷൈന്‍ മുണ്ടയ്ക്കല്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ദാസന്‍, ബാബു ജോണ്‍, ജോയ് ചെമ്പകശ്ശേരി, ഡേവിസ് വിതയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷന്‍കുടിശ്ശിക നല്‍കണമെന്നും സെസ്സ് പിരിവ് ഊര്‍ജ്ജിതമാക്കണമെന്നും തയ്യല്‍ തൊഴിലാളികളുടെ ആനുകൂല്യ വര്‍ദ്ധനവ് നടപ്പിലാക്കണമെന്നും ബോര്‍ഡുകളോടും സര്‍ക്കാരിനോടും യോഗം ആവശ്യപ്പെട്ടു.
നിര്‍മ്മാണ തൊഴിലാളി തയ്യല്‍ തൊഴിലാളി ഐ.എന്‍.ടി.യു.സി. കൊടകര മണ്ഡലം പൊതുയോഗം സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു
