കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ തിരി തെളിയിക്കല്‍ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സ്‌നേഹ മ്യൂസിയം ക്യുറേറ്റര്‍ ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, വി.പി. ലിസന്‍, ഗായകന്‍ ശശി മേനോന്‍, ടി.വി. ശിവരാമന്‍, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. പി. ജയചന്ദ്രന്‍ മലയാള ലളിതഗാന ശാഖയ്ക്ക് നല്‍കിയ സംഭാവനയെ ചടങ്ങില്‍ അനുസ്മരിച്ചു. തുടര്‍ന്ന് വിവിധ ഗായകര്‍ അദ്ദേഹം പാടിയ ഗാനങ്ങള്‍ അവതരിപ്പിച്ചു.
ഗായകന്‍ പി. ജയചന്ദ്രനെ അനുസ്മരിച്ച് ‘ഏകാന്ത പഥികന്റെ ഉപാസന’ എന്ന പേരില്‍ കൊടകരയില്‍ അനുസ്മരണ സംഗമം നടത്തി
