ഫാദര്‍ ജെയ്‌സണ്‍ പുന്നശേരി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ജനുവരി 18, 19, 20 തീയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. 18 ന് അമ്പ് എഴുന്നള്ളിപ്പും 20 ന് വൈകിട്ട് 8ന് കെ സി വൈ എം ന്റെ നേതൃത്വത്തില്‍ ബാന്റ് വാദ്യ മത്സരവും നടത്തും. തിരുനാള്‍ ദിനമായ 19 ന് രാവിലെ 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. ഫാദര്‍ ജോസ് കോനിക്കര മുഖ്യ കാര്‍മികനാകും. ഫാദര്‍ ആന്റണി വേലത്തിപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകിട്ട് 4ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വൈകിട്ട് 7ന് പ്രദക്ഷിണ സമാപനം.