ജെ ആര്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിന് ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു. ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ജെ ആര്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഏക ദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ജെ ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ എം. കുമാര്‍ അധ്യക്ഷനായിരുന്നു. കൊടകര ഡോണ്‍ ബോസ്‌കോ എച്ച് എസ് പ്രധാനാധ്യാപിക സിസ്റ്റര്‍ സംഗീത, ജില്ല കോര്‍ഡിനേറ്റര്‍ ടി.എ. ട്വിന്‍സി, പി.ഡി. ബൈജു, നിത ജോസ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളും സൈബര്‍ സെക്യൂരിറ്റിയും എന്ന വിഷയത്തില്‍ സൈബര്‍ സെല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി. സുജിത്ത് റോഡ് സുരക്ഷയും പ്രാഥമിക ചികിത്സയും എന്ന വിഷയത്തില്‍ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ജിയോ ജെ വാഴപ്പിള്ളി എന്നിവര്‍ ക്ലാസ് നയിച്ചു