പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് വലിച്ചെറിയല്‍ വിരുദ്ധവാരത്തിന്റെ ഭാഗമായി നാടെങ്ങും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന തേര്‍ഡ് ഐ’എന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ് നിര്‍വഹിച്ചു. ആദ്യ ഘട്ടത്തില്‍ കോന്തിപുലം പാടത്തും പോങ്കോത്ര സെന്ററിലും ക്യാമറകള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ബ്യൂട്ടിസ്‌പോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.സി. പ്രദീപ്, എം. കെ. ഷൈലജ, കവിത സുനില്‍, ഐശ്വര്യ അനീഷ്, ദിനേഷ് വെള്ളപ്പാടി എന്നിവര്‍ പ്രസംഗിച്ചു.