nctv news pudukkad

nctv news logo
nctv news logo

latest news

job vacancy

തൊഴിലവസരങ്ങളും അറിയിപ്പുകളും

വേനൽ: കുപ്പിവെള്ളം വാങ്ങുന്നവർ ജാഗ്രത പാലിക്കണം വേനൽ കനക്കുന്ന സാഹചര്യത്തിൽ കുപ്പിവെള്ളം വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകൾ, കോളകൾ എന്നിവ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് സുരക്ഷിതമല്ല. അതിനാൽ സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ കുപ്പിവെള്ളം വിതരണം, വിൽപന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിർദേശം നൽകി. സൂര്യപ്രകാശം ഏൽക്കുന്ന വിധം കുപ്പിവെള്ളം വിൽപനയ്ക്കു ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോൾ …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

VARANDARAPILLY LP SCHOOL

 ചുട്ടുപൊള്ളുന്ന വെയിലില്‍ പൊതുജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ ജലധാര പദ്ധതിയുമായി വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍

സ്‌കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. സ്‌കൂളിനു പുറത്ത് ബസ്‌സ്‌റ്റോപ്പിനോട് ചേര്‍ന്ന് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന മണ്‍കൂജ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ജോണ്‍ തുലാപറമ്പില്‍, പ്രധാനാധ്യാപകന്‍ കെ.ജെ. സെബി, പിടിഎ പ്രസിഡന്റ് എ.ഒ. വില്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.

PARPPUKARA PANCHAYATH

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 36 മാസങ്ങള്‍ പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ നടപ്പാക്കിയ 36 പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ഇ. കെ. നായനാര്‍ സ്മാരക മന്ദിരത്തില്‍ ബ്ലോക്ക് ജില്ല പഞ്ചായത്തിന്റെ കൂടി സഹായത്തോടെയാണ് ഫിറ്റ്‌നസ് …

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 36 മാസങ്ങള്‍ പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ നടപ്പാക്കിയ 36 പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

TRIKUR PANCHAYATH ROSGAR DINAM CELEBRATION

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോസ്ഗാര്‍ ദിനാഘോഷം സംഘടിപ്പിച്ചു

പാലയ്ക്കപ്പറമ്പില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രഹേഷ്‌കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വികസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവീസ്, പഞ്ചായത്ത് അസി. സെക്രട്ടറി കെ.ജെ. ഷാബു, ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം ഓഫീസര്‍ കെ.കെ. നിഖില്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ …

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോസ്ഗാര്‍ ദിനാഘോഷം സംഘടിപ്പിച്ചു Read More »

trikur panchayath roaD INAUGRATION

തൃക്കൂര്‍ പഞ്ചായത്തിലെ കൊല്ലകുന്ന് എസ് സി കോളനി റോഡും വെള്ളാനിക്കോട് എളമന റോഡും നാടിന് സമര്‍പ്പിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വാര്‍ഡ് 16 ലെ കൊല്ലകുന്ന് എസ് സി കോളനി റോഡ്, വാര്‍ഡ് 11 ലെ വെള്ളാനിക്കോട് എളമന റോഡ് എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്ന് നല്‍കിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിന്നി ഡെന്നി, …

തൃക്കൂര്‍ പഞ്ചായത്തിലെ കൊല്ലകുന്ന് എസ് സി കോളനി റോഡും വെള്ളാനിക്കോട് എളമന റോഡും നാടിന് സമര്‍പ്പിച്ചു Read More »

biju ambazhakadan

കേരളത്തിന്റെ സാമൂഹിക സമ്പത്ത് വികസന രംഗത്ത് പ്രവാസികള്‍ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷനായി ചുമതലയേറ്റ നന്തിപുലം സ്വദേശിയായ ബിജു അമ്പഴക്കാടനെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശരാജ്യങ്ങളില്‍ കഷ്ടപ്പെട്ട് സേവനമനുഷ്ടിക്കുന്ന സമയത്തും നാടിനോടുള്ള കടമയും കര്‍ത്തവ്യവും മറക്കാതെ നടത്തുന്ന പ്രവാസികളുടെ പ്രവര്‍ത്തനത്തെ വിസ്മരിക്കാനാവുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുപ്ലിയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നന്തിപുലം സെന്ററില്‍  വെച്ച് നടത്തിയ അനുമോദന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍, ബ്ലോക്ക് പ്രസിഡണ്ട് അലക്‌സ് ചുക്കിരി, കോണ്‍ഗ്രസ് നേതാക്കളായ …

കേരളത്തിന്റെ സാമൂഹിക സമ്പത്ത് വികസന രംഗത്ത് പ്രവാസികള്‍ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു Read More »

pudukad ksrtc

നിര്‍ദിഷ്ട പുതുക്കാട് കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഡിപിആര്‍ പ്രകാശനം പുതുക്കാട് നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. നിലവിലുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റിന്റെ എതിര്‍വശത്ത് പെട്രോള്‍ പമ്പിനു സമീപത്തായി എന്‍എച്ച്എഐ യുടെ അധീനതയിലുള്ള സ്ഥലത്ത് സര്‍വ്വീസ് റോഡിനു സമീപത്തായി 15 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ വീതിയിലും ബസ് ബേ നിര്‍മ്മിക്കുന്നതിനുവേണ്ടിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനും 30 പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ചുകളും കഫറ്റേരിയ, വൈഫൈ സൗകര്യം ഉള്‍പ്പെടെയാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. സിവില്‍ വര്‍ക്ക്, ഇലക്ട്രിഫിക്കേഷന്‍, ജി.എസ്.ടി. ഉള്‍പ്പെടെ ആകെ തുക 20,00000 രൂപയാണ്.എന്‍എച്ച്എഐ യുടെ അധീനതയിലുള്ള …

നിര്‍ദിഷ്ട പുതുക്കാട് കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഡിപിആര്‍ പ്രകാശനം പുതുക്കാട് നടത്തി Read More »

PARPPUKARA PANCHAYATH

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 36 മാസങ്ങള്‍ പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ നടപ്പാക്കിയ 36 പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ഇ. കെ. നായനാര്‍ സ്മാരക മന്ദിരത്തില്‍ ബ്ലോക്ക് ജില്ല പഞ്ചായത്തിന്റെ കൂടി സഹായത്തോടെയാണ് ഫിറ്റ്‌നസ് …

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 36 മാസങ്ങള്‍ പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ നടപ്പാക്കിയ 36 പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

CPI ALAGAPPA

പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കിയതിനെതിരെ എല്‍ഡിഎഫ് അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി

സിപിഐ പുതുക്കാട് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍ ഉദ്്ഘാടനം ചെയ്തു. പി.വി. ഗോപിനാഥന്‍ അധ്യക്ഷനായി. വി.കെ. അനീഷ്, സുരേഷ് പി. കുട്ടന്‍, പി.എന്‍. വിനീഷ്, വി.കെ. വിനീഷ്, രാജി രാജന്‍, പി.കെ. ആന്റണി, ഉഷാദേവി, സുന്ദര്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കരുവാപ്പടിയില്‍ നിന്ന് മണ്ണംപേട്ട വൈദ്യശാല വരെയാണ് പ്രകടനം നടന്നത്.

KODAKARA BLOCK

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്ന് വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വികസനരേഖ പ്രകാശനം ചെയ്തു

നേര്‍ക്കാഴ്ച എന്ന പേരില്‍ പുറത്തിറക്കിയ വികസന രേഖ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷീലാ മനോഹരന്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, ബിഡിഒ കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു.

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ സെമിനാറും മെഡിക്കല്‍ കിറ്റ് വിതരണവും നടത്തി

സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ട് കെ.എന്‍. ജയപ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി കെ.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജെന്‍ഡര്‍ ആര്‍പി ശാലിനി ജോയ് മുഖ്യ പ്രഭാഷണം നടത്തി. ഗിരിജ ബാലന്‍, ശോഭന ഹരിദാസ്, ടി.ആര്‍. ഔസേപ്പു കുട്ടി, ടി.ഡി. ശ്രീധരന്‍, ഒ.സി. പ്രകാശന്‍, ഷാജു കാവുങ്ങല്‍, ടി.ഡി. സഹജന്‍, എ.വി. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തലോര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ തലോര്‍ സെന്ററില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം തുറന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തലോര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ തലോര്‍ സെന്ററില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം തുറന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. തലോര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈജു അയ്യഞ്ചിറ മുഖ്യാതിഥിയായി പങ്കെടുത്തു.ഒരു രൂപയ്ക്ക് തണുത്തതോ, തണുപ്പില്ലാത്തതോ ആയ ശുദ്ധമായ ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എടിഎമ്മില്‍ നിന്ന് ലഭിക്കും.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള സര്‍ക്കാര്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ ആയുര്‍കര്‍മ്മപഞ്ചകര്‍മ്മ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും യോഗ ഹാളിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ് നിര്‍വ്വഹിച്ചു

ജില്ലയിലെ ആദ്യത്തെ ഒ.പി. ലെവല്‍ പഞ്ചകര്‍മ്മ ട്രീറ്റ്‌മെന്റ് പ്ലാന്റാണ് പ്രവര്‍ത്തനമാരംഭിച്ചത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ശരണ്യ ഉണ്ണികൃഷ്ണന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജനപ്രതിനിധികളായ പോള്‍സണ്‍ തെക്കുംപീടിക, ജിഷ ഡേവീസ്, സലീഷ് ചെമ്പാറ, മേരിക്കുട്ടി വര്‍ഗ്ഗീസ്, സൈമണ്‍ നമ്പാടന്‍, മോഹനന്‍ തൊഴുക്കാട്ട്, ഹനിത ഷാജു, ഷീബ നിഗേഷ്, കെ.കെ. സലീഷ്, ലിന്റോ തോമസ്, ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗിരീഷ് കൃഷ്ണന്‍, എച്ച്എംസി പ്രതിനിധി എ.എസ്. സാദ്ദിഖ് എന്നിവര്‍ …

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള സര്‍ക്കാര്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ ആയുര്‍കര്‍മ്മപഞ്ചകര്‍മ്മ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും യോഗ ഹാളിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ് നിര്‍വ്വഹിച്ചു Read More »

പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ ഡിപിആര്‍ പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, ഗ്രാമപഞ്ചായത്ത് അംഗം ഷാജു കാളിയങ്കര, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍, പിഡബ്ല്യുഡി ബില്‍ഡിംഗ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് …

പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ ഡിപിആര്‍ പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

പുതുക്കാട് എസ്എന്‍ ഇംഗ്ലീഷ് മീഡിയം പ്രീ സ്‌കൂള്‍ നാല്‍പ്പതാം വാര്‍ഷികവും രക്ഷാകര്‍തൃദിനവും ആഘോഷിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. എസ്എന്‍ പ്രീ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കലാരംഗത്ത് മികവ് തെളിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു. പ്രശസ്ത സീരിയല്‍ താരം ചിത്ര പ്രസാദ്, മാസ്റ്റര്‍ ജാതവേദ് കൃഷ്ണന്‍, മുന്‍ സംഗീത അധ്യാപിക വാസതി വിജയകുമാര്‍, യോഗാസന ദേശീയ ചാമ്പ്യന്‍ മാസ്റ്റര്‍ ശ്രീനികേത് എന്നിവരെ ചടങ്ങില്‍ എം എല്‍ എ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി …

പുതുക്കാട് എസ്എന്‍ ഇംഗ്ലീഷ് മീഡിയം പ്രീ സ്‌കൂള്‍ നാല്‍പ്പതാം വാര്‍ഷികവും രക്ഷാകര്‍തൃദിനവും ആഘോഷിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

മണ്ണംപേട്ട കരുവാപ്പടിയില്‍ പുണ്യ പ്രൊഡക്ടസിന്റെയും വീവണ്‍ അസോസിയേറ്റ്‌സിന്റെയും സൗഹൃദ കൂട്ടായ്മയുടെ വാര്‍ഷികാഘോഷവും പാലിയേറ്റിവ് അംഗങ്ങളുടെ സ്‌നേഹ കൂട്ടായ്മ വിരുന്നും ഒരുക്കി

കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ പാലിയേറ്റിവ് സഹായ വിതരോണദ്ഘാടനം നിര്‍വഹിച്ചു. സിനിമതാരം സുനില്‍ സുഖദ വിശിഷ്ടാതിഥിയായിരുന്നു. എന്‍.വി.വൈശാഖന്‍ മുഖ്യപ്രഭാഷണം നടത്തി. പി.എന്‍.വിനീഷ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എം.ചന്ദ്രന്‍, അളഗപ്പനഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേശ്വരി, കെ.ആര്‍.രാഹുല്‍, കെ.യു.ദിലീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വരന്തരപ്പിള്ളി വടക്കുമുറിയില്‍ ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന തണല്‍ വീടിന്റെ ശിലാസ്ഥാപനം ഒബെറോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. മുഹമ്മദ് നിര്‍വഹിച്ചു

ചടങ്ങ് കല്യാണ്‍ സില്‍ക്‌സ് സിഎംഡി ടി.എസ്.പട്ടാഭിരാമന്‍ നിര്‍വഹിച്ചു. വരന്തരപ്പിള്ളി തണല്‍വീട് പ്രസിഡന്റ് സി.എ.സലീം അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ഷൈജു പട്ടിക്കാട്ടുകാരന്‍, പി.കെ.നവാസ്, പി.അബ്ദുള്‍ മജീദ്, ടി.ഐ.നാസര്‍, പി.കെ.ജലീല്‍, പി.കെ.ബഷീര്‍, എ.എ.ലത്തീഫ്, ടി.കെ.റിയാസ്, സി.എ.ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

പറപ്പൂക്കര പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം ഭരണ സമിതി 5 കോടിയില്‍പരം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി അടച്ച് പൂട്ടി നിക്ഷേപകരായ സധാരണക്കാരെ വഞ്ചിച്ചെന്ന് ആരോപിച്ച് രൂപീകരിച്ച സമരസമിതിയുടെ യോഗം സഹകരണ സെല്‍ ജില്ലാ കണ്‍വീനര്‍ എം.വി.സുരേഷ് ഉദ്ഘാടനം ചെയ്തു

പുതുക്കാട് മണ്ഡലം സഹകരണ സെല്‍ നിയോജക മണ്ഡലം കണ്‍വീനര്‍ ബൈജു ചെല്ലിക്കര അധ്യക്ഷനായി. സഹകരണ സെല്‍ ജില്ല കമ്മിറ്റി അംഗം എ.ഡി. സര്‍ജദാസ് നിയമ വശങ്ങളെ കുറിച്ച് സംസാരിച്ചു. പട്ടികജാതി മോര്‍ച്ച പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാര്‍, സമരസമിതി ചെയര്‍മാന്‍ വിനീത്, വൈസ് ചെയര്‍മാന്‍ റാണി നെല്ലായി എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റിന്റെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈത്താരം, ഹോസ്പിറ്റല്‍ സൂപ്രണ്ട് എം.വി.റോഷ് എന്നിവര്‍ പ്രസംഗിച്ചു.

സൂപ്പര്‍വൈസര്‍ നിയമനം

പറപ്പൂക്കര പഞ്ചായത്ത് കാര്‍ഷിക കര്‍മസേനയിലേക്ക് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കമ്പ്യൂട്ടര്‍ പരിഞാനമുള്ള, ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടുള്ളവരായിരിക്കണം അപേക്ഷകര്‍. കാര്‍ഷിക മേഖലയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി- 55 വയസ്. മാര്‍ച്ച് 12ന് വൈകീട്ട് 5 മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. താല്‍പ്പര്യമുള്ളവര്‍ 9961730830 എന്ന നമ്പറില്‍ ബന്ധപ്പെടുക.