വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ആഘോഷിച്ചു.
പുലര്‍ച്ചെ മുതല്‍ ക്ഷേത്രചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രം തന്ത്രി സി.കെ. നാരായണന്‍കുട്ടി, ഉപതന്ത്രി ബിജു നാരായണന്, മേല്‍ശാന്തി വിനയന് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. കീഴ്ശാന്തിമാരായ സനൂപ്, അനൂപ് എന്നിവര്‍ സഹകാര്മ്മിരായി. പന്തീരടിപൂജയ്ക്ക് ശേഷം പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടത്തി. വൈകീട്ട് കരയോഗങ്ങളുടെ പൂരം വരവ് തുടര്‍ന്ന് പാണ്ടിമേള അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടത്തി. എഴുന്നള്ളിപ്പില്‍ 13 ഗജവീരന്മാര് അണിനിരന്നു.മേളത്തിന് ചെറുശ്ശേരി കുട്ടന് മാരാരും പഞ്ചവാദ്യത്തിന് ചെറുശ്ശേരി ദാസന്മാരാരും പ്രാമാണ്യത്വം വഹിച്ചു. രാത്രി കൊച്ചിന് കൈരളി അവതരിപ്പിക്കുന്ന …
വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ആഘോഷിച്ചു. Read More »