പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ സ്ഥലത്ത് ഫോംഗിങ് നടത്തി. കഴിഞ്ഞ ദിവസം മാലിന്യപ്രശ്‌നമൂലം കൊതുകുശല്യം രൂക്ഷമായെന്ന് ചൂണ്ടിക്കാട്ടി എന്‍സിടിവി വാര്‍ത്താനല്‍കിയിരുന്നു. പകല്‍ ഈച്ചശല്യവും വൈകുന്നേരം കൊതുകുശല്യവും കാരണം കട അടക്കേണ്ട ഗതികേടിലായ വ്യാപാരികളുടെ അവസ്ഥയും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ സുമല്‍, നിമ്മി രാജന്‍, മനീഷ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു.