സഫലം 2023 എന്ന പേരില്‍ നടന്ന പരിപാടി കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, ജില്ലാ പഞ്ചായംഗം സരിത രാജേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അല്‍ജോ പുളിക്കന്‍, ടെസി ഫ്രാന്‍സിസ്, സജിത രാജീവന്‍, പോള്‍സണ്‍ തെക്കുംപീടിക, വി.കെ. മുകുന്ദന്‍, മിനി ഡെന്നി പനോക്കാരന്‍, ഇ.കെ. സദാശിവന്‍, കെ.എം. ചന്ദ്രന്‍, ടി.കെ. അസൈയിന്‍, ടെസി വില്‍സന്‍, സതി സുധീര്‍, സെക്രട്ടറി പി.ആര്‍. അജയഘോഷ്, ശിശുവികസന പദ്ധതി ഓഫീസര്‍ ഷീബ എല്‍. നാലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള പുതുക്കാട് സംഘടിപ്പിച്ചു.
