ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ.എ. റീസണ് യാത്രയയപ്പ് നല്‍കി. ഫാ. ജോയ് അടമ്പുകുളം ഫോട്ടോ അനാച്ഛാദനം നടത്തി. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ പുളിക്കന്‍, പഞ്ചായത്തംഗം സെബി കൊടിയന്‍, പുതുക്കാട് സെന്റ് ആന്റണീസ് പള്ളി ട്രസ്റ്റി സി.കെ. ജോസഫ്, ജനറല്‍ കണ്‍വീനര്‍ പി. ജിന്റോ വര്‍ഗീസ്, സിസ്റ്റര്‍ ക്രിസ്റ്റിന്‍ ജോസ്, സെന്റ് ആന്റണീസ് എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.പി. മിനിമോള്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ ചാലിശേരി, പ്രിന്‍സിപ്പാള്‍ ഗില്‍സ് എ. പല്ലന്‍, ഹെഡ്മാസ്റ്റര്‍ എം. യൂജിന്‍ പ്രിന്‍സ്, പിടിഎ ഭാരവാഹികളായ എന്‍.പി. സേവ്യാര്‍, ഷാജു മാടമ്പി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന കലാപരിപാടികളും അരങ്ങേറി.