പ്രദേശത്തെ മുതിര്‍ന്ന പൗരന്മാരായ ഉണ്ണീന്‍ പല്ലിക്കാട്ടില്‍, ഏന്തു പല്ലിക്കാട്ടില്‍, പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പനും ചേര്‍ന്ന് റോഡ് ഉദ്ഘാടനം ചെയ്തു. മാട്ടുമ്മല്‍ മുഹമ്മദ്,പല്ലിക്കാട്ടില്‍ മുഹമ്മദ്, അരിമ്പത്തൊടി മുഹമ്മദ്, പുതിയവീട്ടില്‍ ഷമീര്‍, അമ്പാടി മുസ്തഫ, വട്ടത്തൊടി മുഹമ്മദ്, പല്ലിക്കാട്ടില്‍ ഹംസകുട്ടി, ചീനിക്കല്‍ റഫീക്ക്, കല്ലായി റസാക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 100% കെട്ടിട നികുതി വാര്‍ഡിലെ ജനങ്ങള്‍ അടച്ചാല്‍ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ സമിതി പ്രഖ്യാപിച്ചിരുന്ന സമ്മാനതുക ലഭിച്ചത് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.