രാവിലെ നടന്ന ദിവ്യബലിക്ക് ഫാ. സിനോജ് നീലങ്കാവില്‍ കാര്‍മ്മികത്വം വഹിച്ചു. ഫാ. റോയ് വേളാകൊമ്പില്‍ സന്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് നടന്ന കുര്‍ബ്ബാനയ്ക്ക് ഫാ. ബാസ്റ്റിന്‍ പുന്നോലിപറമ്പില്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ നൂറുക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാ. വര്‍ഗീസ് തരകന്‍, സഹവികാരി ഫാ. ഗോഡ് വിന്‍ എടക്കളത്തൂര്‍, ഭാരവാഹികളായ ജോഷി കളപ്പുര, തോമസ് തോട്ടുപുറത്ത്, ലിജോ പാറേക്കാട്ടില്‍, പോള്‍സണ്‍ പൂക്കോടന്‍, സജി പനോക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.