കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്തു. സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. വല്ലഭന്‍ നിര്‍വ്വഹിച്ചു. നിലവിലുളള കെട്ടിടത്തിനോട് ചേര്‍ന്ന് പോര്‍ച്ചും മുകളില്‍ രണ്ട് നിലകള്‍ ആയാണ് നിര്‍മ്മാണം. ഒന്നാം നിലയില്‍ രണ്ട് ക്ലാസ്സ് റൂമുകളും സ്റ്റാഫ് റൂമും, വരാന്തയും രണ്ടാം നിലയില്‍ മൂന്ന് ക്ലാസ്സ് റൂമുകള്‍, വരാന്ത, സ്‌റ്റെയര്‍ റൂം എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2020-21 സ്‌കൂള്‍ പുനരുദ്ധാരണ ഫണ്ട് 15 ലക്ഷം രൂപ ചിലവഴിച്ചാണ് ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മ്മിച്ചത്. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് സംസ്ഥാന ജില്ലാതല കലാകായിക മത്സര വിജയികളെ ആദരിച്ചു. വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് എന്നിവര്‍ സന്നിഹിതരായിരുന്നു.