ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ പൊന്തിഫിക്കല്‍ തിരുനാള്‍ പാട്ടു കുര്‍ബാനക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫി മഞ്ഞളി മുഖ്യകാര്‍മ്മികനായി. ഫാ. ലിജോ ചിറ്റിലപ്പിള്ളി തിരുനാള്‍ സന്ദേശം നല്‍കി. വൈകീട്ട് നടന്ന പ്രദക്ഷിണത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. ശനിയാഴ്ച രാത്രി അമ്പെഴുന്നള്ളിപ്പ് സമാപനത്തിനും ധാരാളംപേര്‍ എത്തിയിരുന്നു.