ശീവേലി എഴുന്നള്ളിപ്പിന് കേളത്ത് സുന്ദരന്‍ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. ഉച്ചക്ക് വിവധി ദേശക്കാരുടെ കാവടിയാട്ടവും വൈകീട്ട് ഗാനമേളയും ഉണ്ടായിരുന്നു. പുലര്‍ച്ചെയാണ് താലപൊലി എഴുന്നള്ളിപ്പ്. ആഘോഷങ്ങള്‍ക്ക് ഭാരവാഹികളായ ദിവാകരന്‍ കൊല്ലേരി, മോഹനന്‍ കീളത്ത്, ശങ്കരന്‍കുട്ടി കൊല്ലേരി, ശ്രീകുമാര്‍ കൊല്ലേരി, രാമദാസ് കൊല്ലേരി, അനൂപ് കുമാര്‍ കുന്നത്ത്, അനില്‍കുമാര്‍ തെക്കൂട്ട് എന്നിവര്‍ നേതൃത്വം നല്‍കി.