പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ ചാലിശേരി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. മദനമോഹനന്‍ വിശിഷ്ടാതിഥിയായിരുന്നു. ഫാ. ജോയ് അടമ്പുകുളം, പഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയന്‍, സി.സി. സോമസുന്ദരന്‍, പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍, ഫാ. ബെന്‍വിന്‍ തട്ടില്‍, സെന്റ് ആന്റണീസ് എച്ച്എസ് ഹെഡ്മാസ്റ്റര്‍ യൂജിന്‍, പി.ജി. ജോണ്‍സണ്‍, പിടിഎ ഭാരവാഹികളായ എസ്. രാഗേഷ്, ഡിനി സുശീല്‍, ഹെഡ്മിസ്ട്രസ് കെ.പി. മിനിമോള്‍, ആന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.