പുലര്‍ച്ചെ മുതല്‍ ക്ഷേത്രചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രം തന്ത്രി സി.കെ. നാരായണന്‍കുട്ടി, ഉപതന്ത്രി ബിജു നാരായണന്‍, മേല്‍ശാന്തി വിനയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. കീഴ്ശാന്തിമാരായ സനൂപ്, അനൂപ് എന്നിവര്‍ സഹകാര്‍മ്മിരായി. പന്തീരടിപൂജയ്ക്ക് ശേഷം പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടത്തി. വൈകീട്ട് കരയോഗങ്ങളുടെ പൂരം വരവ് തുടര്‍ന്ന് പാണ്ടിമേള അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടത്തി. എഴുന്നള്ളിപ്പില്‍ 13 ഗജവീരന്മാര്‍ അണിനിരന്നു.മേളത്തിന് ചെറുശ്ശേരി കുട്ടന്‍ മാരാരും പഞ്ചവാദ്യത്തിന് ചെറുശ്ശേരി ദാസന്‍മാരാരും പ്രാമാണ്യത്വം വഹിച്ചു. രാത്രി കൊച്ചിന്‍ കൈരളി അവതരിപ്പിക്കുന്ന ബംമ്പര്‍ സ്മയില്‍ കോമഡി ഷോ അരങ്ങേറി. ക്ഷേത്രഭരണ സമിതി ഭാരവാഹികളായ വിനയന്‍ പണിക്കവളപ്പില്‍, സുകുമാരന്‍ ചിറ്റിയാന്‍, അനീഷ് അരങ്ങന്‍, കെ.എസ് കൊച്ചുമോന്‍, മോഹനന്‍ മുളയ്ക്കല്‍, രാജന്‍ തേറാട്ടില്‍, സന്തോഷ് പുന്നപ്പുഴ, വിനോദ് വരിയ്ക്കാനിക്കല്‍, മിനി അജയകുമാര്‍, സിജു നൊട്ടപ്പിള്ളി, സുബ്രന്‍ ഇടശ്ശേരി, സന്തോഷ് തണ്ടാശേരി, നരേന്ദ്രന്‍ പല്ലാട്ട്, രമാ പമ്പാവാസന്‍, ശ്രീദേവ് കാഞ്ഞിരക്കാടന്‍, അശ്വിന്‍ കൊളത്തുപറമ്പില്‍, ധനുഷ് പൂവ്വന്‍പറമ്പില്‍, രജനിചന്ദ്രന്‍, മേഘ സുമേഷ്, ദീപ ബാബു, സ്മിത സുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഘോഷങ്ങളില്‍ നിരവധിയാളുകള്‍ പങ്കെടുത്തു