ചൊവ്വാഴ്ച രാത്രിയിലാണ് പത്തുകുളങ്ങരയിലെ വീടുകള്‍ക്കു സമീപം കാട്ടാനകളെത്തിയത്. പല്ലിക്കാട്ടില്‍ ഉമ്മര്‍, ചോലക്കല്‍ ബഷീര്‍, കാമ്പ്രാന്‍ സെയ്താലി, കളത്തിങ്ങത്തൊടി കുഞ്ഞുമുഹമ്മദ് എന്നിവരുടെ വീട്ടുമുറ്റത്തും കൃഷിതോട്ടത്തിലുമാണ് നാല് ആനകളടങ്ങിയ കൂട്ടം എത്തി നാശനഷ്ടങ്ങള്‍ വരുത്തിയത്. തെങ്ങ്, വാഴ എന്നീ കാര്‍ഷിക വിളകള്‍ ആനകള്‍ നശിപ്പിച്ചു. വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍വേലി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് ആനകള്‍ ജനവാസ മേഖലയിലേക്ക് എത്തിയതെന്ന് പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പന്‍ പറഞ്ഞു.സോളാര്‍വേലി അറ്റകുറ്റപണി നടത്തി കാര്യക്ഷമമാക്കണമെന്നും താല്‍ക്കാലിക വാച്ചര്‍മാരുടെ ശമ്പളകുടിശിക തീര്‍ത്ത് കാട്ടാനശല്യമുള്ള പ്രദേശങ്ങളില്‍ നിയോഗിക്കണമെന്നും പഞ്ചായത്തംഗം ലിന്റോ ആവശ്യപ്പെട്ടു.