കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയില്‍ പരിശുദ്ധ കൊന്തമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്തതിരുനാളിനും ഇടവകയുടെ 150-ാം വാര്‍ഷികാഘോഷത്തിനും കൊടിയേറി.
തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ. ജോളി ചിറമല്‍ നേതൃത്വം നല്‍കി. ജനുവരി 25, 26 തീയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്