കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ സിഡിഎസ് ഭാരവാഹികളെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, ഡിഎംസി നിര്‍മ്മല്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, പഞ്ചായത്തംഗങ്ങളായ ഭാഗ്യവതി ചന്ദ്രന്‍, ജോസി ജോണി, ജിജോ ജോണ്‍, പി.കെ. ശേഖരന്‍, ദിനില്‍ പാലപറമ്പില്‍, പി.എസ്. പ്രിജു, ബ്ലോക്ക് അംഗങ്ങളായ കെ.എം. ചന്ദ്രന്‍, ടെസി വില്‍സണ്‍,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ പ്രേംകുമാര്‍, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീജ ജയന്‍, സ്മിത ഭാസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.