പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് 5.30ന് തെക്കുമുറി ഐക്കരക്കുന്ന് മണിലിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും താലിവരവ് ആരംഭിക്കും. യുവജനസമിതിയും പാലയ്ക്കല്‍ ക്ഷേത്രയോഗവും സംയുക്തമായാണ് താലിവരവ് നടത്തുന്നത്. തുടര്‍ന്ന് പള്ളിവേട്ടക്ക് എഴുന്നള്ളിപ്പ് നടക്കും. ബുധനാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ ക്ഷേത്രചടങ്ങുകളും രാവിലെ 8 നുള്ള പന്തീരടിപൂജയ്ക്ക് ശേഷം 8.30 മുതല്‍ 11.15 വരെ പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് 3.30 മുതല്‍ 4.15 വരെ കരയോഗങ്ങളുടെ പൂരം വരവ് തുടര്‍ന്ന് 4.30 മുതല്‍ 7 വരെ പാണ്ടിമേള അകമ്പടിയില്‍ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ 1.50 മുതല്‍ 2.45 വരെ പൂരം വരവും 4ന് കൂട്ടി എഴുന്നള്ളിപ്പ് 6.30ന് ആറാട്ട് എഴുന്നള്ളിപ്പും നടക്കും. മേളത്തിന് ചെറുശ്ശേരി കുട്ടന്‍ മാരാരും പഞ്ചവാദ്യത്തിന് ചെറുശ്ശേരി ദാസന്‍മാരാരും പ്രാമാണ്യത്വം വഹിക്കും. ബുധനാഴ്ച രാത്രി 8ന് കൊച്ചിന്‍ കൈരളി അവതരിപ്പിക്കുന്ന ബംമ്പര്‍ സ്മയില്‍ കോമഡി ഷോ നടക്കും. ക്ഷേത്രഭരണ സമിതി ഭാരവാഹികളായ വിനയന്‍ പണിക്കവളപ്പില്‍, സുകുമാരന്‍ ചിറ്റിയാന്‍, അനീഷ് അരങ്ങന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ബുധനാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
