nctv news pudukkad

nctv news logo
nctv news logo

ഇസ്രായേലിലേക്ക് സന്ദര്‍ശക വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ പലരില്‍ നിന്നായി തട്ടിയെടുത്ത കേസില്‍ യുവാവിനെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റുചെയ്തു. 

arrest varandarapilly

അടൂരില്‍ നേച്ചര്‍ ഓഫ് പാരഡൈസ് എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന അടൂര്‍, പാറക്കൂട്ടം പെരിങ്ങനാട് വില്ലേജില്‍ അമ്പനാട്ടു വീട്ടില്‍ 42 വയസ്സുള്ള സൈമണ്‍ ആണ് പണം തട്ടിച്ചതിന് പോലിസ് പിടിയിലായത്. വരന്തരപ്പിള്ളിയില്‍ അഞ്ച് പേരില്‍ നിന്നായി 15.50 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ ആണ് ഇയാളെ വരന്തരപ്പിള്ളി പോലിസ് പിടുകൂടിയത്. ഇസ്രായേലിലേക്ക് വ്യാജ വിമാന ടിക്കറ്റ് കാണിച്ചും 45 ദിവസത്തെ വിസ വാഗ്ദാനം ചെയ്തുമാണ് സൈമണ്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നതെന്ന് സിഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു. പത്ര പരസ്യത്തിലൂടെ സംസ്ഥാന വ്യാപകമായി ഇയാള്‍ കോടികള്‍ തട്ടിയെടുത്തിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നും സിഐ പറഞ്ഞു. പ്രതിയെ വ്യാഴാഴ്ച വൈകീട്ട് ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കി.

Leave a Comment

Your email address will not be published. Required fields are marked *