nctv news pudukkad

latest news

കൊടുങ്ങല്ലൂരിൽ പള്ളിയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കൊടുങ്ങല്ലൂർ എറിയാട് ബീച്ച് പടിയത്ത് പള്ളിയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ 42 മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കൊടുങ്ങല്ലൂർ കാര സ്വദേശി പ്ലാക്കപ്പറമ്പിൽ ഫൈസൽ (50) ആണ് കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിലായത്. ​കഴിഞ്ഞ സെപ്റ്റംബർ 16-ന് രാത്രി 11 മണിക്കും 17-ന് രാവിലെ 8 മണിക്കും ഇടയിലാണ് പള്ളിയുടെ മുന്നിലുണ്ടായിരുന്ന ഭണ്ഡാരം കുത്തിപ്പൊളിച്ച് ഏകദേശം 7,000 രൂപ മോഷ്ടിച്ചത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 42 മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ, വിവിധ

കൊടുങ്ങല്ലൂരിൽ പള്ളിയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ Read More »

ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷനെന്ന് പൊലീസ്

തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ആണ്‍ സുഹൃത്തുമൊത്ത് സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത യുവതിയെയാണ് തട്ടിക്കൊണ്ടു പോയത്. ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ആണ്‍സുഹൃത്തിന്റെ ഭാര്യയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഗുണ്ടാസംഘത്തിലെ അഞ്ച് പേര്‍ അറസ്റ്റിലായി. ആണ്‍ സുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച സംഘം തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ തള്ളുകയായിരുന്നു. ഈ മാസം 22നായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരുപ്പൂര്‍ സ്വദേശികളാണ് ആണ്‍ സുഹൃത്തും ഭാര്യയും. തമിഴ്‌നാട്

ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷനെന്ന് പൊലീസ് Read More »

36.15 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

36.15 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. ​വലപ്പാട് കഴിമ്പ്രം തവളക്കുളം എസ്.എൻ. സെന്ററിന് സമീപം നടത്തിയ പരിശോധനയിലാണ് വലപ്പാട് പൊലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പ്രതികളെ പിടികൂടിയത്. വലപ്പാട് കോതകുളം സ്വദേശി നെടിയിരിപ്പിൽ ആദിത്യൻ (21), എസ്.എൻ. സെന്റർ സ്വദേശി അറക്കൽ സബാഹ് (19), കൂരിക്കുഴി സ്വദേശി മേലാറ്റത്ത് സിനാൻ (20) എന്നിവരാണ് പിടിയിലായത്. ​പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് ബുള്ളറ്റുകളിലും ഒരു ഹോണ്ട ആക്ടീവ സ്കൂട്ടറിലുമായി ഒളിപ്പിച്ച നിലയിൽ ഏഴ് പൊതികളായാണ് കഞ്ചാവ്

36.15 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ Read More »

മറ്റത്തൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ബിജെപി കര്‍ഷക മോര്‍ച്ച

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി കര്‍ഷക മോര്‍ച്ച മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ ബിജെപി മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമാസ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഏരിയ പ്രസിഡന്റ് സുധീര്‍ വെട്ടിയാട്ടില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സജീവന്‍ അമ്പാടത്ത് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ആര്‍. അനില്‍, ബിജെപി മണ്ഡലം ജനറല്‍

മറ്റത്തൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ബിജെപി കര്‍ഷക മോര്‍ച്ച Read More »

അളഗപ്പനഗറിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് സംശയം, മകൻ കസ്റ്റഡിയിൽ

അളഗപ്പനഗര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പയ്യാക്കരയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയം. മേച്ചേരി വീട്ടില്‍ 75 വയസ്സുള്ള എല്‍സിയാണ് മരിച്ചത്. മരിച്ച എല്‍സിയുടെ ഭര്‍ത്താവ് വര്‍ഗീസിന്റെ സഹോദരി മല്‍പ്പാന്‍ വീട്ടില്‍ ആനിയുടെ വീട്ടിലാണ് രണ്ടുവര്‍ഷത്തോളമായി എല്‍സിയും മകന്‍ ബിനോയിയും താമസിച്ചിരുന്നത്. ആനിയും മകന്‍ നിജോയും കഴിഞ്ഞ ശനിയാഴ്ച മുതല്‍ മാളയില്‍ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. എല്‍സിയും മകന്‍ ബിനോയിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ വീടിനുള്ളില്‍ ആളനക്കം കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസി വന്നു

അളഗപ്പനഗറിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് സംശയം, മകൻ കസ്റ്റഡിയിൽ Read More »

വിമുക്തി കേന്ദ്രങ്ങളുടെ നവീകരണം: മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നടപടികൾ തുടങ്ങി

സംസ്ഥാന എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ്, ബോധവല്‍ക്കരണം, ഡിഅഡിക്ഷന്‍, റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിമുക്തി കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്തെ 14 വിമുക്തി കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനും പുതിയ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിമുക്തി കേന്ദ്രങ്ങളുടെ നവീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് നിയോഗിച്ച സംസ്ഥാന ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം. സജീന സംസ്ഥാനത്തെ വിവിധ വിമുക്തി കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൃശ്ശൂരിലെത്തിയത്. തുടര്‍ന്ന്

വിമുക്തി കേന്ദ്രങ്ങളുടെ നവീകരണം: മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നടപടികൾ തുടങ്ങി Read More »

പുതുക്കാട് റെയിൽവേ മേൽപ്പാല നിർമാണം വൈകുന്നതിൽ പ്രതിഷേധം; ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

പുതുക്കാട് റേയില്‍വെ മേല്‍പ്പാലം നിര്‍മാണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ പ്രചാരണ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാഴായിയില്‍ നടന്ന പുതുക്കാട് റെയില്‍വെ ഓവര്‍ബ്രിഡ്ജ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണ യോഗം തീരുമാനിച്ചു. അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നാല് വര്‍ഷം പിന്നിട്ടിട്ടും മേല്‍പ്പാല നിര്‍മാണം നിരന്തരം തടസപ്പെടുന്നതില്‍ കണ്‍വെന്‍ഷന്‍ ആശങ്ക രേഖപ്പെടുത്തി. ട്രെയിനുകളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസൃതമായി പുതുക്കാട് റെയില്‍വേ ഗേറ്റ് അടച്ചിടുന്നതിന്റെ ദൈര്‍ഘ്യവും വര്‍ദ്ധിക്കുന്നതിനാല്‍ പാഴായി, ചെറുവാള്‍, കടലശ്ശേരി പരിസങ്ങളിലെ ജനങ്ങളുടെ സഞ്ചാര അവകാശവും കൂടുതല്‍

പുതുക്കാട് റെയിൽവേ മേൽപ്പാല നിർമാണം വൈകുന്നതിൽ പ്രതിഷേധം; ആക്ഷൻ കൗൺസിൽ രൂപീകരിച്ചു Read More »

മറ്റത്തൂര്‍ മാങ്കുറ്റിപ്പാടത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍

മറ്റത്തൂര്‍ മാങ്കുറ്റിപ്പാടത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. ടാപ്പിങ്ങ് തൊഴിലാളികളായ മാങ്കുറ്റിപാടം സ്വദേശിയായ മുരിയന്‍കോരിയില്‍ മോനച്ചനും കുടുംബവും ആണ് പുലികളെ കണ്ടത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ടാപ്പിംഗിനെത്തിയതാണ് മോനച്ചനും ഭാര്യയും മകനും അടങ്ങുന്ന തൊഴിലാളികളാണ് രണ്ടുപുലികളെ കണ്ടത്. കാവുങ്ങല്‍ ജോര്‍ജിന്റെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയതായിരുന്നു ഇവര്‍. പുലിയെ കണ്ട് ഭയന്ന് ടാപ്പിങ്ങ് നിര്‍ത്തി ഓടിപോവുകയായിരുന്നു ഇവര്‍. വനം വകുപ്പ് അധികൃതര്‍ എത്തി സ്ഥലത്ത് പുലിയെ നിരീക്ഷിക്കുന്നതിനായി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ചാം തിയ്യതി സമീപത്തെ തോട്ടത്തില്‍ പട്ടിയെ

മറ്റത്തൂര്‍ മാങ്കുറ്റിപ്പാടത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍ Read More »

മറ്റത്തൂരിൽ വീണ്ടും പുലിഭീതി?; ചെമ്പുചിറയിൽ നാട്ടുകാർ പുലിയെ കണ്ടതായി വിവരം

മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുചിറയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ചെമ്പുചിറ ലക്ഷം വീട് പരിസരത്ത് എടത്താടന്‍ വാസു എന്നയാളുടെ വീടിനു പുറകു വശത്തെ പാടത്താണ് കഴിഞ്ഞ രാത്രി പുലിയെ കണ്ടതായി പറയുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളിക്കുളങ്ങര റേഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പത്തു ദിവസം മുമ്പ് മറ്റത്തൂരിലെ മാങ്കുറ്റിപ്പാടം പ്രദേശത്ത് പുലിയിറങ്ങി വളര്‍ത്തു നായയെ കൊന്നിരുന്നു. തൊട്ടടുത്ത ദിവസം ചേലക്കാട്ടുകര പ്രദേശത്തും നാട്ടുകാര്‍ പുലിയെ കണ്ടതായി പറഞ്ഞിരുന്നു.

മറ്റത്തൂരിൽ വീണ്ടും പുലിഭീതി?; ചെമ്പുചിറയിൽ നാട്ടുകാർ പുലിയെ കണ്ടതായി വിവരം Read More »

മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നു; സർക്കാരിനെതിരെ വിമർശനവുമായി എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പൊലീസിന്റെയും സഹായത്താല്‍ നീക്കം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് നടക്കുന്നത്. കേട്ടു കേള്‍വിയില്ലാത്ത കാര്യമാണിതെന്നും കഴിഞ്ഞ 10 കൊല്ലം പിണറായിക്കെതിരായ കടന്നാക്രമണത്തിന് നേതൃത്വം കൊടുത്തവരാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മുതലാളിമാരെ ഉപയോഗപ്പെടുത്തി കേരളം ഭരിക്കും എന്നാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെ പറഞ്ഞത്. ഇപ്പോള്‍ വൈദ്യുതി മന്ത്രി ഉള്‍പ്പടെ നാല് മന്ത്രിമാര്‍ പുറത്തു പോകാന്‍ നില്‍ക്കുന്നു. മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മന്ത്രിമാരുടെ

മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നു; സർക്കാരിനെതിരെ വിമർശനവുമായി എം.വി. ഗോവിന്ദൻ Read More »

മഞ്ജുഷയുടെ ആത്മഹത്യ: സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേര്‍ന്നു

എച്ച്എംഎല്‍ കുണ്ടായി ഡിവിഷനിലെ തൊഴിലാളിയായ മഞ്ജുഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ യോഗം പാലപ്പിള്ളി സിഐടിയു ഓഫീസില്‍ നടത്തി. സിഐടിയു പ്രസിഡന്റ് പി.ജി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജനറല്‍ സെക്രട്ടറി ആന്റണി കുറ്റുകാരന്‍ അധ്യക്ഷത വഹിച്ചു. കല്ലൂര്‍ ബാബു, പി.ടി. വിനയന്‍, പി.ജി. വാസുദേവന്‍ നായര്‍, പി.ആര്‍. പ്രസാദ്, കെ.എം. കുഞ്ഞുമുഹമ്മദ്, കെ.കെ. രവി, അബ്ദുള്‍ അസീസ്, കെ. രാമന്‍, പി.ഡി. ശ്യാംനാഥ്, കെ.എം. ഹൈദര്‍, ഇ.എം. ഉമ്മര്‍, ഷിബു കൈതാരന്‍, ലത്തീഫ്

മഞ്ജുഷയുടെ ആത്മഹത്യ: സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേര്‍ന്നു Read More »

നിയമസഭാ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ പുറത്ത്; കേരളത്തിൽ കോൺഗ്രസ് ചെലവഴിച്ചത് 105 കോടി രൂപ, ബി.ജെ.പി 82 കോടിയിലേറെ

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് 105 കോടി രൂപ ചെലവഴിച്ചതായി കണക്കുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കുകളാണ് പുറത്തുവന്നത്. കേരളത്തില്‍ ബി.ജെ.പി 82 കോടി 67 ലക്ഷം രൂപയും സി.പി.ഐ.എം 23 കോടി രൂപയും ചെലവഴിച്ചതായാണ് കണക്ക്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആകെ ചെലവഴിച്ചത് 249 കോടി രൂപയാണ്. ഇതില്‍ ഏകദേശം 45 ശതമാനം തുകയും കേരളത്തിലാണ് ചെലവഴിച്ചത്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് 42 കോടി രൂപയാണ് ചെലവഴിച്ചത്. അതേസമയം, ബി.ജെ.പി അഞ്ച്

നിയമസഭാ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ പുറത്ത്; കേരളത്തിൽ കോൺഗ്രസ് ചെലവഴിച്ചത് 105 കോടി രൂപ, ബി.ജെ.പി 82 കോടിയിലേറെ Read More »

ലോറിയിടിച്ച് കാല്‍നടയാത്രികയായ വയോധിക മരിച്ചു

പുതുക്കാട് ദേശീയപാതയില്‍ ലോറിയിടിച്ച് കാല്‍നടയാത്രികയായ വയോധിക മരിച്ചു. പുതുക്കാട് അശോക റോഡില്‍ തെക്കുംപുറം ദേവസിയുടെ ഭാര്യ 68 വയസ്സുള്ള ബേബിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് അപകടം. രാവിലെ പള്ളിയില്‍ പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. സംസ്‌കാരം നടത്തി. ബിറ്റി, സില്‍വി, സിബി എന്നിവര്‍ മക്കളും ആന്റു, ജോജി എന്നിവര്‍ മരുമക്കളുമാണ്.

ലോറിയിടിച്ച് കാല്‍നടയാത്രികയായ വയോധിക മരിച്ചു Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ചെറുതുരുത്തി സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചാവക്കാട് അവിയൂര്‍ തെക്കേക്കരയില്‍ പണിക്ക വീട്ടില്‍ ഷഹീറി (41) നെയാണ് എരുമപ്പെട്ടിയില്‍ നിന്ന് പൊലീസ് സംഘം പിടികൂടിയത്. ഇതിനു മുമ്പും പല പീഡനക്കേസുകളിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി എസ്ഐ വിന്‍സന്റ്, എഎസ്ഐമാരായ സതീഷ് കുമാര്‍, ജമാലുദ്ദീന്‍, പൊലീസ് ഉദ്യോഗസ്ഥന്മാരായ വിനീത്‌മോന്‍, ഗിരീഷ്, രതീഷ്, ടിജോ വാഴപ്പിള്ളി എന്നിവര്‍ അടങ്ങുന്ന

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ Read More »

വനിതാ വാച്ചറുടെ ആത്മഹത്യയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

പാലപ്പിള്ളി കുണ്ടായി ഹാരിസണ്‍ എസ്‌റ്റേറ്റിലെ വനിതാ വാച്ചറുടെ ആത്മഹത്യയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം. ഹാരിസണ്‍ ഓഫീസിന്റെ ജനലുകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. വനിതാ വാച്ചറുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്‌ഐ രംഗത്ത് എത്തിയത്. ബുധനാഴ്ച രാവിലെ ഡിവൈഎഫ്‌ഐ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍. പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചുവെങ്കിലും മുദ്രാവാക്യം വിളികളോടെ പ്രകടനമായെത്തിയ പ്രവര്‍ത്തര്‍ ബാരിക്കേഡ് മറികടന്ന് ഹാരിസണ്‍ ഓഫീസില്‍ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തടയാനെത്തിയ പൊലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പൊലീസ്

വനിതാ വാച്ചറുടെ ആത്മഹത്യയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം Read More »

ഭാവതീവ്രമായ അഭിനയത്തിലൂടെ വിസ്മയിപ്പിച്ച മഹാനടൻ മധുവിന് പിറന്നാൾ ആശംസകൾ

മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് 93-ാം പിറന്നാൾ. വിശേഷണങ്ങൾക്കതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവദശയിൽ തന്നെ ആ യാത്രയുടെ ഭാഗമായ അദ്ദേഹം ഇന്ന് വിശ്രമജീവിതത്തിലാണ്. മലയാളിയുടെ ഹൃദയതന്ത്രികളിൽ അനുരാഗത്തിന്റെയും വിരഹത്തിന്റെയും മധുരനൊമ്പരങ്ങൾ മീട്ടിയ മഹാനടനാണ് മധു. ഭാവതീവ്രമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാള ചലച്ചിത്രലോകത്തെ കാരണവരായി മാറിയത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കോളേജ് അധ്യാപകന്റെ റോളിൽ നിന്ന് മധുവിനെ സ്കൂൾ ഓഫ് ഡ്രാമയിലേക്കെത്തിച്ചത്. നസീറും സത്യനും വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന കാലത്താണ് മധു മലയാള സിനിമയിൽ

ഭാവതീവ്രമായ അഭിനയത്തിലൂടെ വിസ്മയിപ്പിച്ച മഹാനടൻ മധുവിന് പിറന്നാൾ ആശംസകൾ Read More »

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര താരവും പ്രമുഖ നാടക നടിയുമായ സാവിത്രി ശ്രീധരൻ അന്തരിച്ചു. 85 വയസ്സായിരുന്നു. ഏറെനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്ന സാവിത്രി ശ്രീധരൻ കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടിൽ വെച്ചാണ് അന്തരിച്ചത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരൻ സിനിമാപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്. ചിത്രത്തിലെ അഭിനയത്തിന് 2018-ലെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു. പതിനാറാം വയസ്സിലാണ് സാവിത്രി ശ്രീധരൻ നാടക രംഗത്തേക്ക് കടന്നുവരുന്നത്. വളയനാട് കലാസമിതിയുടെ ‘കറുത്ത വെള്ള’ എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. കാര യുവജന കലാസമിതിയുടെ

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു Read More »

പാലപ്പിള്ളിയിൽ വനിതാ വാച്ചറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പാലപ്പിള്ളിയില്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ ചെമ്പുച്ചിറ ഊട്ടുപുറത്ത് വീട്ടില്‍ 42 വയസ്സുള്ള മഞ്ജുഷ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജോലിക്കെത്തിയ മഞ്ജുഷയെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുഷയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ശാരീരിക അവശതകള്‍ നേരിടുന്ന തനിക്ക് ഡ്യൂട്ടി മാറ്റി നല്‍കിയതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമായതെന്ന് കുറിപ്പില്‍ പറയുന്നതായാണ് വിവരം. തൊഴില്‍ പീഡനം ഉണ്ടായിരുന്നുവെന്ന പരാതിയുമായി

പാലപ്പിള്ളിയിൽ വനിതാ വാച്ചറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി Read More »

ഗുരുവായൂരിൽ പ്രത്യേക പട്രോളിംഗ്; രാത്രി പരിശോധന ശക്തം

ഗുരുവായൂരിൽ ഇനി അസമയത്ത് അലഞ്ഞുതിരിഞ്ഞാൽ പൊലീസിന്റെ പിടിവീഴും. ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ടെമ്പിൾ പൊലീസ് സ്ട്രെയിഞ്ചർ പെട്രോൾ ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ ആയിരത്തോളം പേർ ഇവിടെ തെരുവിൽ കഴിയുന്നതായാണ് പൊലീസിന്റെ കണക്ക്. അടുത്തിടെ ഗുരുവായൂരിൽ നടന്ന ചില പ്രധാന കുറ്റകൃത്യങ്ങളിൽ തെരുവിൽ കഴിയുന്നവർ ഉൾപ്പെട്ട സാഹചര്യത്തിലാണ് ഈ പ്രത്യേക നിരീക്ഷണം ശക്തമാക്കിയത്. രാത്രി 10 മുതൽ 12 വരെയാണ് പ്രധാന പരിശോധന നടക്കുക. തെരുവിൽ കഴിയുന്നവരുടെയും അപരിചിതരുടെയും പേരും

ഗുരുവായൂരിൽ പ്രത്യേക പട്രോളിംഗ്; രാത്രി പരിശോധന ശക്തം Read More »

ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം

കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശി റിജോണ്‍ ജോസ് മരിച്ചത്. സഹതാരം ഗനി അഹ്മദ് നിഗം ഗുരുതര പരുക്കുകളുമായി ആശുപത്രിയിലാണ്. ഞായറാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ റിജോണ്‍ ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമാണ് റിജോണ്‍. ഫോഴ്‌സ

ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം Read More »