കൊടുങ്ങല്ലൂരിൽ പള്ളിയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കൊടുങ്ങല്ലൂർ എറിയാട് ബീച്ച് പടിയത്ത് പള്ളിയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ 42 മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കൊടുങ്ങല്ലൂർ കാര സ്വദേശി പ്ലാക്കപ്പറമ്പിൽ ഫൈസൽ (50) ആണ് കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബർ 16-ന് രാത്രി 11 മണിക്കും 17-ന് രാവിലെ 8 മണിക്കും ഇടയിലാണ് പള്ളിയുടെ മുന്നിലുണ്ടായിരുന്ന ഭണ്ഡാരം കുത്തിപ്പൊളിച്ച് ഏകദേശം 7,000 രൂപ മോഷ്ടിച്ചത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 42 മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ, വിവിധ



















