nctv news pudukkad

latest news

ജനവിധി വീട്ടുമുറ്റത്ത്; ജില്ലയിൽ നാല് ദിവസത്തിനിടെ ഹോം വോട്ടിംഗ് രേഖപ്പെടുത്തിയത് 14,940 പേർ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കിയ ഹോം വോട്ടിംഗ് സംവിധാനം ആവേശകരമായി പുരോഗമിക്കുന്നു. ആദ്യ നാല് ദിവസങ്ങളിലായി ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിൽ നിന്നായി 14,940 പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. 85 വയസ്സ് പൂർത്തിയായവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 13 മണ്ഡലങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഹോം വോട്ടിംഗിനായി ഒരുക്കിയിട്ടുള്ളത്. വോട്ടർ പട്ടികയിൽ 85 വയസ്സ് പിന്നിട്ടവർ, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർ എന്നിവർ മുൻകൂട്ടി അപേക്ഷിച്ച പ്രകാരമാണ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തുന്നത്. …

ജനവിധി വീട്ടുമുറ്റത്ത്; ജില്ലയിൽ നാല് ദിവസത്തിനിടെ ഹോം വോട്ടിംഗ് രേഖപ്പെടുത്തിയത് 14,940 പേർ Read More »

വലപ്പാട് ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം; കുപ്രസിദ്ധ ഗുണ്ട ‘കണ്ണപ്പൻ’ ജിതിൻ പിടിയിൽ

തൃശ്ശൂർ വലപ്പാട് എടമുട്ടത്തെ ധനകാര്യ സ്ഥാപനത്തിന്റെ ചില്ലുവാതിൽ തകർത്ത് മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. വലപ്പാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ട പട്ടികയിലുള്ള വട്ടപ്പരത്തി കരേപറമ്പിൽ വീട്ടിൽ ‘കണ്ണപ്പൻ’ എന്ന് വിളിക്കുന്ന ജിതിനെയാണ് (34) തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് 14-നായിരുന്നു കേസിനാസ്പദമായ സംഭവം. എടമുട്ടത്ത് പൂട്ടിയിട്ടിരുന്ന ധനകാര്യ സ്ഥാപനത്തിൽ മോഷണം നടത്താനായി പ്രതി അതിക്രമിച്ച് കയറുകയായിരുന്നു. വലപ്പാട് പൊലീസ് ഇൻസ്പെക്ടർ എ അനിൽകുമാർ, സബ് ഇൻസ്പെക്ടർ സി.എൻ എബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള …

വലപ്പാട് ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം; കുപ്രസിദ്ധ ഗുണ്ട ‘കണ്ണപ്പൻ’ ജിതിൻ പിടിയിൽ Read More »

മനുഷ്യരാശിക്കായി കുരിശിൽ ത്യാഗം: ദുഃഖവെള്ളി ആചരിച്ച് വിശ്വാസികൾ

യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മനുഷ്യരാശിയുടെ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിനമായതിനാലാണ് ഈ ദിവസം ദുഃഖവെള്ളിയായി ആചരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളിയോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും സംഘടിപ്പിച്ചിട്ടുണ്ട്. പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്ത മല വരെ യേശു കുരിശ് വഹിച്ചുപോയ പാതയെ അനുസ്മരിപ്പിക്കുന്ന കുരിശുവഴിയിൽ വിശ്വാസികൾ പങ്കുചേരുന്നു. ചാട്ടവാറടികളും പരിഹാസങ്ങളും സഹിച്ച് മറ്റുള്ളവർക്കായി കുരിശിലേറിയ യേശുവിന്റെ പീഡാനുഭവങ്ങൾ ഇന്നത്തെ ദിവസം വീണ്ടും ഓർമപ്പെടുത്തുന്നു. “പിതാവേ, ഞാൻ …

മനുഷ്യരാശിക്കായി കുരിശിൽ ത്യാഗം: ദുഃഖവെള്ളി ആചരിച്ച് വിശ്വാസികൾ Read More »

ത്യാഗസ്മരണയിൽ വിശ്വാസിസമൂഹം; തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ പാദക്ഷാളന ശുശ്രൂഷ നടന്നു

തൃശൂർ ലൂർദ്ദ് മെട്രോപ്പോളിറ്റൻ കത്തീഡ്രലിൽ നടന്ന ഭക്തിനിർഭരമായ പെസഹാ തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. ഈശോ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക കാട്ടിയതിന്റെ സ്മരണ പുതുക്കി കത്തീഡ്രലിൽ കാലുകഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു. പെസഹാ വ്യാഴത്തിന്റെ ഭാഗമായി ലൂർദ്ദ് കത്തീഡ്രലിൽ നടന്ന തിരുകർമ്മങ്ങളിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. തുടർന്ന് നടന്ന കാലുകഴുകൽ ശുശ്രൂഷയിൽ വൈദികരുടെ പാദങ്ങൾ കഴുകി ചുംബിച്ചുകൊണ്ട് മെത്രാപ്പോലീത്ത വിനയത്തിന്റെ സന്ദേശം വിശ്വാസികൾക്ക് പകർന്നു …

ത്യാഗസ്മരണയിൽ വിശ്വാസിസമൂഹം; തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ പാദക്ഷാളന ശുശ്രൂഷ നടന്നു Read More »

പാട്ടിലൂടെ വോട്ട് ചോദിച്ച് കളക്ടർ; തൃശൂരിൽ തരംഗമായി ശിഖ സുരേന്ദ്രന്റെ ‘സ്വീപ് സോങ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ വേറിട്ട വഴിയുമായി തൃശൂർ ജില്ലാ ഭരണകൂടം. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ തന്നെ ആലപിച്ച ‘സ്വീപ് സോങ്’മ്യൂസിക് വീഡിയോ ഇപ്പോൾ ജനശ്രദ്ധയാകർഷിക്കുകയാണ്. തൃശൂരിന്റെ പൈതൃകവും തനിമയും വിളിച്ചോതുന്ന ഗാനത്തിലൂടെ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ സ്വാതി മോഹൻ റാത്തോഡ്, എ.ഡി.എം ആർ. മനോജ് എന്നിവർ ചേർന്നാണ് വീഡിയോ പ്രകാശനം ചെയ്തത്. തൃശൂരിലെ പൊതുജനങ്ങളെ …

പാട്ടിലൂടെ വോട്ട് ചോദിച്ച് കളക്ടർ; തൃശൂരിൽ തരംഗമായി ശിഖ സുരേന്ദ്രന്റെ ‘സ്വീപ് സോങ് Read More »

വിനയത്തിന്റെ പാഠമായി പെസഹ; ലോകമെമ്പാടും ഇന്ന് അന്ത്യഅത്താഴ സ്മരണ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. വിനയത്തിന്റെയും സഹോദരസ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതിക്കൊണ്ട് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കാൽകഴുകൽ ശുശ്രൂഷയും നടക്കും. വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ പെസഹ ആചരണത്തിനായി വിശ്വാസി സമൂഹം പ്രാർത്ഥനാനിർഭരമാണ്. യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കലാണ് പെസഹ. അപ്പവും വീഞ്ഞും വാഴ്ത്തി വിഭജിച്ച് ശിഷ്യർക്ക് നൽകിക്കൊണ്ട് യേശു പരിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ പുണ്യസ്മരണയിലാണ് ഇന്ന് ദേവാലയങ്ങളിൽ കുർബാന അർപ്പിക്കുന്നത്. അധികാരമല്ല, വിനീതമായ സേവനമാണ് വലുതെന്ന് ലോകത്തിന് …

വിനയത്തിന്റെ പാഠമായി പെസഹ; ലോകമെമ്പാടും ഇന്ന് അന്ത്യഅത്താഴ സ്മരണ Read More »

ലോകമെമ്പാടുമുള്ള ക്രൈസ്തവർ നാളെ പെസഹ വ്യാഴം ആചരിക്കുന്നു; സ്നേഹത്തിന്റെയും വിനയത്തിന്റെയും അന്ത്യഅത്താഴ സ്മരണ

ലോകമെമ്പാടുമുള്ള ക്രൈസ്തവർ നാളെ പെസഹ വ്യാഴം ആചരിക്കുന്നു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം കഴിച്ച അന്ത്യഅത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മ പുതുക്കുന്ന ദിനമാണിത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തിക്കൊണ്ട് ക്രൈസ്തവ ദേവാലയങ്ങളിൽ നാളെ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും. യേശുദേവൻ കുരിശുമരണത്തിന് മുന്നോടിയായി പന്ത്രണ്ട് ശിഷ്യന്മാർക്കായി ഒരുക്കിയ വിരുന്നാണ് അന്ത്യഅത്താഴം. ഈ വിരുന്നിനിടെ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിക്കുകയും, “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” എന്ന പുതിയ കല്പന നൽകുകയും ചെയ്തു. ഇതിന്റെ സ്മരണയ്ക്കായി …

ലോകമെമ്പാടുമുള്ള ക്രൈസ്തവർ നാളെ പെസഹ വ്യാഴം ആചരിക്കുന്നു; സ്നേഹത്തിന്റെയും വിനയത്തിന്റെയും അന്ത്യഅത്താഴ സ്മരണ Read More »

വോട്ട് ഇനി വീട്ടുപടിക്കൽ; ജില്ലയിൽ രണ്ട് ദിവസത്തിനിടെ 5836 പേർ വോട്ട് രേഖപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഹോം വോട്ടിങ് നടപടികൾ സജീവമായി തുടരുന്നു. ആദ്യ രണ്ട് ദിവസങ്ങളിലായി 5836 പേരാണ് വീടുകളിലിരുന്ന് വോട്ട് രേഖപ്പെടുത്തിയത്. ഭിന്നശേഷിക്കാർക്കും 85 വയസ്സ് പിന്നിട്ടവർക്കുമായി ഒരുക്കിയ ഈ സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് മണ്ഡലങ്ങളിൽ ലഭിക്കുന്നത്. ഏപ്രിൽ 6 വരെയാണ് ജില്ലയിൽ ഹോം വോട്ടിങ് സൗകര്യം ഉണ്ടായിരിക്കുക. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി അപേക്ഷ നൽകിയ വോട്ടർമാർക്കായാണ് ഉദ്യോഗസ്ഥർ വീട്ടുപടിക്കൽ എത്തുന്നത്. മാർച്ച് 30-ന് നടന്ന ആദ്യ ദിന വോട്ടെടുപ്പിൽ 2907 പേരും, തൊട്ടടുത്ത …

വോട്ട് ഇനി വീട്ടുപടിക്കൽ; ജില്ലയിൽ രണ്ട് ദിവസത്തിനിടെ 5836 പേർ വോട്ട് രേഖപ്പെടുത്തി Read More »

നഴ്സുമാരുടെ പോരാട്ടത്തിന് കൈത്താങ്ങ്; ജൂബിലി മിഷൻ സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി AOCTA

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ നേഴ്സുമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഓ.സി.ടി.എ. അതിജീവന പോരാട്ടത്തിൽ നഴ്സുമാർക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ച സംഘടന, സമരപ്പന്തലിൽ കുടിവെള്ള വിതരണവും നടത്തി. കടുത്ത വേനൽചൂടിനെ അവഗണിച്ച് ജൂബിലി മിഷൻ ഹോസ്പിറ്റലിന് മുന്നിൽ ശമ്പള വർദ്ധനവിനായി സമരം ചെയ്യുന്ന നേഴ്സുമാരെ പിന്തുണച്ചാണ് എ.ഓ.സി.ടി.എ തൃശൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. നീതിപൂർവ്വമായ ശമ്പളം ഉറപ്പാക്കുന്നത് വരെ നഴ്സുമാരുടെ പോരാട്ടത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് സംഘടന വ്യക്തമാക്കി. എ.ഓ.സി.ടി.എ മുൻ തൃശ്ശൂർ ജില്ലാ …

നഴ്സുമാരുടെ പോരാട്ടത്തിന് കൈത്താങ്ങ്; ജൂബിലി മിഷൻ സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി AOCTA Read More »

ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി; വാണിജ്യ സിലിണ്ടർ വില കുത്തനെ കൂട്ടി

സംസ്ഥാനത്തെ ഹോട്ടൽ-വ്യാപാര മേഖലയ്ക്ക് കനത്ത ആഘാതമായി വാണിജ്യ പാചകവാതക വിലയിൽ വൻ വർദ്ധനവ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 195 രൂപ 50 പൈസയാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. ഇതോടെ കേരളത്തിലെ പുതിയ വില 2000 കടന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല എന്നത് ആശ്വാസകരമാണ്. ആഗോള വിപണിയിലെ മാറ്റങ്ങൾക്കും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്കും പിന്നാലെയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടാൻ കമ്പനികൾ തീരുമാനിച്ചത്. നേരത്തെ 1890 രൂപയായിരുന്ന സിലിണ്ടറിന് ഇനി മുതൽ 2092 …

ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി; വാണിജ്യ സിലിണ്ടർ വില കുത്തനെ കൂട്ടി Read More »

25 കേസുകളിൽ പ്രതി; വിലക്ക് ലംഘിച്ച് ജില്ലയിൽ കടന്ന കുപ്രസിദ്ധ ഗുണ്ട മനോജ് പിടിയിൽ

കാപ്പ നിയമപ്രകാരമുള്ള യാത്രാവിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ. കയ്പമംഗലം സ്വദേശി കിഴക്കേവളപ്പിൽ മനോജിനെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ നവംബർ മുതൽ ഒരു വർഷത്തേക്ക് ഇയാൾക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ, ഈ ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ദിവസം കയ്പമംഗലം പൊഞ്ഞനം ആറാട്ട് കടവ് ഭാഗത്ത് എത്തിയപ്പോഴാണ് പൊലീസ് സംഘം ഇയാളെ പൊക്കിയത്. അറസ്റ്റിലായ മനോജ് അത്ര നിസ്സാരക്കാരനല്ല. വധശ്രമം, സ്ത്രീകളെ ആക്രമിപ്പിക്കൽ, ലൈംഗിക …

25 കേസുകളിൽ പ്രതി; വിലക്ക് ലംഘിച്ച് ജില്ലയിൽ കടന്ന കുപ്രസിദ്ധ ഗുണ്ട മനോജ് പിടിയിൽ Read More »

ഫാൻ നന്നാക്കാൻ കയറി, മരം വഴി പുറത്തേക്ക്; ചാവക്കാട് ജയിൽ ചാടിയ പോക്സോ പ്രതി മണിക്കൂറുകൾക്കകം കുടുങ്ങി!

ചാവക്കാട് സബ് ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട റിമാൻഡ് പ്രതി മണിക്കൂറുകൾക്കകം പൊലീസ് വലയിലായി. മലപ്പുറം എടക്കര സ്വദേശി ശ്രീരാജിനെയാണ് ഗുരുവായൂർ പൊലീസ് തന്ത്രപരമായി പിടികൂടിയത്. ജയിലിലെ അറ്റകുറ്റപ്പണിക്കിടെ അധികൃതരുടെ കണ്ണ് വെട്ടിച്ചായിരുന്നു പ്രതിയുടെ പാലായനം. തിങ്കളാഴ്ച വൈകുന്നേരമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറുന്നത്. ജയിലിലെ സെല്ലിനുള്ളിലെ കേടായ എക്‌ഹോസ്റ്റ് ഫാൻ നന്നാക്കാനാണ് പോക്സോ കേസ് പ്രതിയായ ശ്രീരാജിനെ ഉദ്യോഗസ്ഥർ പുറത്തിറക്കിയത്. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളിലെ ചുമരിലേക്ക് ഫാൻ നന്നാക്കാൻ കയറിയ ശ്രീരാജ്, നിമിഷങ്ങൾക്കകം മേൽക്കൂര വഴി അടുത്തുള്ള …

ഫാൻ നന്നാക്കാൻ കയറി, മരം വഴി പുറത്തേക്ക്; ചാവക്കാട് ജയിൽ ചാടിയ പോക്സോ പ്രതി മണിക്കൂറുകൾക്കകം കുടുങ്ങി! Read More »

ഒമ്പതുങ്ങൽ കൈലാസ ശിവക്ഷേത്രത്തിൽ കാവടി മഹോത്സവത്തിന് കൊടിയേറി

ഒമ്പതുങ്ങൽ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തിൽ കാവടി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി കുട്ടൻ ഏരിയക്കാടന്റെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് കർമ്മങ്ങൾ പൂർത്തിയായത്. ഏപ്രിൽ 5 ഞായറാഴ്ചയാണ് മണ്ഡലത്തിലെ തന്നെ ശ്രദ്ധേയമായ കാവടിയുത്സവം അരങ്ങേറുന്നത്. ഉത്സവ ദിവസം രാവിലെ 6.30 മുതൽ വിവിധ സെറ്റുകളുടെ അഭിഷേകം ആരംഭിക്കും. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് വിവിധ ദേശങ്ങളിൽ നിന്നുള്ള കാവടികൾ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുക. എട്ട് പ്രമുഖ ദേശക്കാവടി സെറ്റുകളാണ് ഇത്തവണ ഉത്സവത്തിന് മാറ്റുകൂട്ടാൻ …

ഒമ്പതുങ്ങൽ കൈലാസ ശിവക്ഷേത്രത്തിൽ കാവടി മഹോത്സവത്തിന് കൊടിയേറി Read More »

പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ അപകടം; യുവാവ് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ

ദേശീയപാത പുതുക്കാട് കാറിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. ചത്തീസ്ഗഡ് സ്വദേശിയായ 24 വയസ്സുള്ള മൃത്യുൻജെയ്സിനാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് മുൻപിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മൃത്യുൻജെയ്സിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് സാരമായി പരുക്കേറ്റ ഇയാളെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവാവ്. യുവാവിനെക്കുറിച്ച് കൂടുതൽ …

പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ അപകടം; യുവാവ് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ Read More »

ഓശാന പാടി ക്രൈസ്തവ ലോകം; പീഡാനുഭവ സ്മരണകളുമായി വിശുദ്ധ വാരത്തിന് തുടക്കം

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ രാജകീയമായ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കിയാണ് വിശ്വാസികൾ ഇന്ന് ഓശാന ആഘോഷിക്കുന്നത്. ഇതോടെ ക്രൈസ്തവർക്ക് ഏറെ പ്രധാനപ്പെട്ട പീഡാനുഭവ വാരത്തിന് അഥവാ വിശുദ്ധ വാരത്തിന് തുടക്കമായി. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുകർമ്മങ്ങളും നടക്കുകയാണ്. യേശുക്രിസ്തുവിനെ ജനങ്ങൾ രാജകീയ പദവികളോടെ ഒലിവിലകളേന്തി ജെറുസലേമിലേക്ക് വരവേറ്റതിനെ അനുസ്മരിച്ചാണ് കുരുത്തോല ഘോഷയാത്രയും ദിവ്യബലിയും നടക്കുന്നത്. ഈസ്റ്റർ ഞായറിന് മുന്നോടിയായി വരുന്ന ഈ ഞായറാഴ്ചയോടെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളിലേക്കാണ് …

ഓശാന പാടി ക്രൈസ്തവ ലോകം; പീഡാനുഭവ സ്മരണകളുമായി വിശുദ്ധ വാരത്തിന് തുടക്കം Read More »

ഹാഷിഷ് ഓയിൽ കടത്ത്: പ്രതികൾക്ക് 15 വർഷം കഠിനതടവും പിഴയും

ലോറിയില്‍ ഏഴ് കിലോഗ്രാം ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് അന്ന്യാസ് തയില്‍ ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. മാള ഗുരുതിപാല സ്വദേശി കാട്ടുപറമ്പില്‍ വീട്ടില്‍ സുമേഷ്, മാള പഴൂക്കര സ്വദേശി കുന്നുമേല്‍ വീട്ടില്‍ സുജിത് ലാല്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2022 ഏപ്രില്‍ 3ന് വാടാനപ്പിള്ളി ജംഗ്ഷനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചരക്ക് ലോറിയില്‍ …

ഹാഷിഷ് ഓയിൽ കടത്ത്: പ്രതികൾക്ക് 15 വർഷം കഠിനതടവും പിഴയും Read More »

NCTV NEWS- PUDUKAD NEWS

തെരഞ്ഞെടുപ്പ് ചട്ടലംഘനം പിടിക്കാൻ ഇനി ജനങ്ങളും; വിരൽത്തുമ്പിൽ ‘സി-വിജിൽ’, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പ്

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനും ചട്ടലംഘനങ്ങൾ തടയുന്നതിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്കരിച്ച സംവിധാനമാണ് ‘സി-വിജിൽ’ (cVIGIL) മൊബൈൽ ആപ്പ്. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുകയോ മദ്യം വിതരണം ചെയ്യുകയോ ചെയ്യുന്നതുൾപ്പെടെയുള്ള ഏത് നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇനി പൊതുജനങ്ങൾക്ക് നേരിട്ട് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താം. പരാതി ലഭിച്ചാൽ വെറും നൂറ് മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കുമെന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്താണ് സി-വിജിൽ? പൊതുജനങ്ങൾക്ക് …

തെരഞ്ഞെടുപ്പ് ചട്ടലംഘനം പിടിക്കാൻ ഇനി ജനങ്ങളും; വിരൽത്തുമ്പിൽ ‘സി-വിജിൽ’, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പ് Read More »

പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് മുൻപിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരുക്കില്ല

പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് മുൻപിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കാറുമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസിന് പുറകിൽ നിയന്ത്രണം തെറ്റിയെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാനിന് തൊട്ടുപുറകിലുണ്ടായിരുന്ന കാറും ഇതോടെ അപകടത്തിൽപ്പെട്ടു. വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി ഇടിച്ചതോടെ വലിയൊരു അപകടസാഹചര്യമാണ് ഉണ്ടായതെങ്കിലും ആർക്കും പരുക്കേൽക്കാത്തത് വലിയ ആശ്വാസമായി. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെയും കാറിന്റെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗത …

പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് മുൻപിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരുക്കില്ല Read More »

കാപ്പ ലംഘിച്ചു; തൃശ്ശൂരിൽ കാലുകുത്തിയ കുപ്രസിദ്ധ ഗുണ്ട പിടിയിൽ!

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പിടിയില്‍. കല്ലേറ്റുംകര വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടില്‍ രാജുവിനെയാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. 2025 ജൂലൈ 12 മുതല്‍ ഒരു വര്‍ഷ കാലത്തേക്ക് തൃശൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനില്‍ക്കെ ഉത്തരവ് ലംഘിച്ച് 2026 മാര്‍ച്ച് 25ന് ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വടക്കുമുറി എന്ന സ്ഥലത്ത് പ്രവേശിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് …

കാപ്പ ലംഘിച്ചു; തൃശ്ശൂരിൽ കാലുകുത്തിയ കുപ്രസിദ്ധ ഗുണ്ട പിടിയിൽ! Read More »

ഒല്ലൂരിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരുക്ക്

ഒല്ലൂർ ചീരാച്ചിയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്കേറ്റു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.